കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഡ്രോൺ പരിശീലന ശില്പശാല
                    ഡ്രോൺ പരിശീലന ശില്പശാല
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഇന്നൊവേഷൻ ആന്റ് എൻട്രപ്രണർഷിപ്പും (സി.ഐ.ഇ.) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയും (എൻ.ഐ.ഇ.എൽ.ഐ.ടി.) കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും സംയുക്തമായി പഞ്ചദിന “ഡ്രോൺ / യു.എ.എസ്. അലൈഡ് ടെക്‌നോളജി” സ്കിൽ ഡെവലപ്മെന്റ് ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു.. നവംബർ 10 മുതൽ 14 വരെ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിലെ സെന്റർ ഫോർ ഇന്നൊവേഷൻ ആന്റ് എൻട്രപ്രണർഷിപ്പിലാണ് പരിശീലനം. 60 സീറ്റാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8156832705, 8851100290, ഇ-മെയിൽ : [email protected].
രജിസ്‌ട്രേഷൻ ലിങ്ക് : https://forms.gle/BnL6XyCbgBNduvAi9
പി.ആർ. 1417/2025
കാലിക്കറ്റിലെ പെൻഷൻകാർ ജീവൽ പത്രിക സമർപ്പിക്കണം
കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വിരമിച്ച മുഴുവൻ പെൻഷൻകാരും ജീവൽ പത്രികയും നോൺ എംപ്ലോയ്‌മെ...                
                
            
