Tag: drug case

പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അടിപതറി : നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍ ; വൈദ്യ പരിശോധന ഉടന്‍
Entertainment, Kerala

പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അടിപതറി : നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍ ; വൈദ്യ പരിശോധന ഉടന്‍

കൊച്ചി: ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. എന്‍ഡിപിഎസ് സെക്ഷന്‍ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഷൈന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്. തുടക്കത്തില്‍ പിടിച്ച് നിന്നെങ്കിലും പൊലീസിന്റെ തുടര്‍ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഷൈന്‍ ടോം ചാക്കോ പതറുകയായിരുന്നു. ഒപ്പം ഷൈന്റെ ഫോണ്‍ കോളുകളും നിര്‍ണായകമായി. കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നു കാര്യവും ഇപ്പോള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഉടന്‍ ഷൈന്റെ വൈദ്യ പരിശോധന നടത്തും. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിട്ടുള്ളത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെ...
error: Content is protected !!