Tag: druv rathee

സോഷ്യല്‍ മീഡിയ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങള്‍ ; ധ്രുവ് റാഠിക്ക് ആശംസ അറിയിച്ച് മലപ്പുറത്തെ ഫാന്‍സ് അസോസിയേഷന്‍
Malappuram

സോഷ്യല്‍ മീഡിയ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങള്‍ ; ധ്രുവ് റാഠിക്ക് ആശംസ അറിയിച്ച് മലപ്പുറത്തെ ഫാന്‍സ് അസോസിയേഷന്‍

മലപ്പുറം: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ധ്രുവ് റാഠിക്ക് ആശംസ അറിയിച്ച് ഫാന്‍സ് അസോസിയേഷന്‍. നിലമ്പൂരിലുള്ള ജനതപ്പടിയിലാണ് ആശംസ അറിയിച്ച് ഫ്‌ലക്‌സ് സ്ഥാപിച്ചത്. ജനാധിപത്യം വീണ്ടെടുക്കാന്‍ പ്രയത്‌നിച്ച സമൂഹമാധ്യമത്തിലെ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങള്‍ എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡിലുള്ളത്. കേന്ദ്ര സര്‍ക്കാറിനെ നിരന്തരം വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ധ്രുവ് വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. ഇതിനു പിന്നാലെ വന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണിയുടെ കുതിപ്പിനും ബി.ജെ.പിയുടെ കിതപ്പിനും ധ്രുവ് വലിയ തരത്തിലുള്ള പങ്ക് വഹിച്ചുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ മുന്നേറ്റത്തിനു പിന്നിലെ കാരണങ്ങളിലൊന്ന് ധ്രുവ് റാഠിയാണെന്ന് നിരീക്ഷണമുണ്ടായിരുന്നു. പലരും ധ്രുവ് റാഠിയെ സമൂഹമാധ്യമത്തില്‍ അഭിനന്ദിച്ചിരുന്നു. യുട്യൂബ് ചാനലില്‍ മാത്രം 2.15 കോട...
error: Content is protected !!