Tag: E service

അക്ഷയ സെന്ററുകളിലെ ഫീസ് നിരക്കില്‍ വ്യക്തതയായി; സേവന നിരക്കുകള്‍ പ്രസിദ്ധീകരിച്ചു
Other

അക്ഷയ സെന്ററുകളിലെ ഫീസ് നിരക്കില്‍ വ്യക്തതയായി; സേവന നിരക്കുകള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കേണ്ട ഫീസുകള്‍ സംബന്ധിച്ച് വ്യക്തത വരുത്തി ഐ.ടി മിഷന്‍. 36 തരം ഓണ്‍ലൈന്‍ സേവനങ്ങളുടെ പുതുക്കിയതും ക്രമപ്പെടുത്തിയതുമായ നിരക്കുകള്‍ ഐ.ടി മിഷന്‍ പ്രസിദ്ധീകരിച്ചു. ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ക്ക് ജനറല്‍ വിഭാഗത്തിന് 25 രൂപയാണ് ഫീസ്. സ്‌കാനിങിനും പ്രിന്റിങിനും ഒരു പേജിന് മൂന്ന് രൂപയാണ് അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കേണ്ട നിരക്ക്. മുന്‍ഗണന റേഷന്‍ കാര്‍ഡ് ഉടമകള്‍ 20 രൂപ ഫീസ് നല്‍കിയാല്‍ മതി. സ്‌കാനിങ് ,പ്രിന്റിങ് എന്നിവയ്ക്ക് പേജ് ഒന്നിന് മൂന്ന് രൂപ ഈടാക്കം. എന്നാല്‍ ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ക്ക് എസ്. സി./എസ്.റ്റി വിഭാഗക്കാര്‍ക്ക് 10 രൂപയേ ഫീസുള്ളൂ.  സ്‌കാനിങ്, പ്രിന്റിങ് പേജ് ഒന്നിന് രണ്ട് രൂപ മാത്രം അക്ഷയ കേന്ദ്രങ്ങളില്‍ ഈ വിഭാഗക്കാര്‍ നല്‍കിയാല്‍ മതി. കെ.എസ.്ഇ.ബി, ബി.എസ.്എന്‍.എല്‍ തുടങ്ങിയവയുടെ യൂട്ട...
error: Content is protected !!