നാടനും നല്ലതും ഇനി ഒരു കുടക്കീഴില്‍; കുടുംബശ്രീ ഷോപ്പി തിരൂരില്‍ തുടങ്ങി
മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു
കുടുംബശ്രീ വനിതകളുടെ സംരംഭങ്ങള്‍ തയ്യാറാക്കുന്ന വിഷരഹിത ഭക്ഷ്യ ഉത്പന്നങ്ങളും നിത്യോപയോഗ സാധനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന കുടുംബശ്രീ ഷോപ്പിക്ക് തിരൂര്‍ പൂക്കയില്‍ തുടക്കം. നാടനും നല്ലതും ഒരുമിക്കുന്ന കുടുംബശ്രീയുടെ വിപണന സ്റ്റോറിന്റെ ഉദ്ഘാടനം കായിക, വഖഫ്, ഹജ്ജ്, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. കഴുകി ഉണക്കിപ്പൊടിച്ച ധാന്യങ്ങള്‍, പാല്‍, പച്ചക്കറികള്‍, അവില്‍ മില്‍ക്ക് കൂട്ട്, അച്ചാറുകള്‍, സോപ്പുകള്‍, മണ്‍പാത്രങ്ങള്‍, മുള ഉല്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, ഓര്‍ഗാനിക്ക് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങി വിവിധ ശ്രേണിയിലുള്ള നിത്യോപയോഗ സാധനങ്ങളാണ് കുടുംബശ്രീ ഷോപ്പിയിലുള്ളത്.
അരിപ്പൊടി, മഞ്ഞള്‍, മല്ലി, മുളക് പൊടികള്‍, നാടന്‍ കറിക്കൂട്ടുകള്‍, സാമ്പാര്‍ പൊടി, രസപ്പൊടി, ഗരം മസാല, സസ്യ-സസ്യേതര അച്ചാറുകള്‍, ...