Tag: eco salute

പച്ച മണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക ; എസ് വൈ എസ് എക്കോ സല്യൂട്ട് സംഘടിപ്പിച്ചു
Information

പച്ച മണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക ; എസ് വൈ എസ് എക്കോ സല്യൂട്ട് സംഘടിപ്പിച്ചു

തിരൂരങ്ങാടി: ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സമസ്ത കേരള സുന്നി യുവജന സംഘം സംഘടിപ്പിക്കുന്ന തിരൂരങ്ങാടി സോണ്‍ എക്കോ സല്യൂട്ട് സംഘടിപ്പിച്ചു. കരിപറമ്പ് ടൗണില്‍ നടന്ന പരിപാടി തിരൂരങ്ങാടി മുനിസിപ്പാലിറ്റി ആരോഗ്യ വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി പി ഇസ്മാഈല്‍ ഉദ്ഘാടനം ചെയ്തു. 'പച്ച മണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക' എന്ന പ്രമേയത്തില്‍ നടക്കുന്ന പരിസ്ഥിതി സംരക്ഷണ വാരത്തോടനുബന്ധിച്ച് നടന്ന പരിപാടിക്ക് സോണ്‍ പ്രസിഡന്റ് സുലൈമാന്‍ മുസ്ലിയാര്‍ വെള്ളിയാമ്പുറം അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് സോണ്‍ തലങ്ങളില്‍ എക്കോ സല്യൂട്ട് സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ ഫല വൃക്ഷതൈകളുടെ വിതരണവും സോണ്‍ പരിധിയിലെ യുവ കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും നടന്നു. ...
error: Content is protected !!