Wednesday, September 2

Tag: Edappal accident

കുറ്റിപ്പാലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർ മരിച്ചു
Accident

കുറ്റിപ്പാലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർ മരിച്ചു

എടപ്പാള്‍ : വട്ടംകുളം കുറ്റിപ്പാല എസ്.വി.ജെ.ബി.സ്കൂള്‍ ജംഗ്ഷനില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു. എല്‍.ഐ.സി.ഏജന്റും സാംസ്കാരിക പ്രവര്‍ത്തകനുമായവട്ടംകുളം തൈക്കാട് സുന്ദരന്‍ (52), പാലക്കാട് കുമരനെല്ലൂര്‍ കൊള്ളന്നൂര്‍ കിഴക്കൂട്ടു വളപ്പില്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ അലി (35) എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ 2 മണിക്കായിരുന്നു അപകടം....
എടപ്പാളിൽ വാഹനാപകടം: വെളിമുക്ക് സ്വദേശി മരിച്ചു
Accident

എടപ്പാളിൽ വാഹനാപകടം: വെളിമുക്ക് സ്വദേശി മരിച്ചു

തിരൂരങ്ങാടി : എടപ്പാളിൽ വാഹനാപകടത്തിൽ മുന്നിയൂർ വെളിമുക്ക് സ്വദേശിയായ യുവാവ് മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്. വെളിമുക്ക് ആലുങ്ങൽ സ്വദേശി എൻ.പി.കൃഷ്ണന്റെ മകൻ ജോബിൻ (28) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അയൽ വാസി കാവുങ്ങൽ നാസറിന്റെ മകൻ അജ്നാസി (19) ന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. ആലുവയിൽ കല്യാണം കഴിഞ്ഞു ബൈക്കിൽ നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ബസിൽ തട്ടിയാണ് അപകടമെന്നാണ് അറിയുന്നത്. മരിച്ച ജോബിന്റെ മൃതദേഹം എടപ്പാൾ ആശുപത്രിയിൽ. പരിക്കേറ്റ അജ്നാ സിനെ കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ടോറസ് ലോറി സ്കൂട്ടറിലിടിച്ചു യുവതി മരിച്ചു
Accident

ടോറസ് ലോറി സ്കൂട്ടറിലിടിച്ചു യുവതി മരിച്ചു

എടപ്പാൾ : ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. എടപ്പാൾ നടുവട്ടം നെല്ലിശ്ശേരി റോഡിലാണ് അപകടം. എരുവപ്രക്കുന്ന് കുണ്ടുകുളങ്ങര സജീഷിൻ്റെ ഭാര്യ രജിത (36)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം. ഇടിച്ച ടോറസ് ലോറി നിർത്താതെ പോവുകയും നാട്ടുകാരുടെ സഹായത്തോടെ വാഹനത്തെ പിടികൂടുകയും ചെയ്തു.എടപ്പാൾ കോവിഡ് തീയറ്ററിന് സമീപം വർക്ക് ഷോപ്പ് നടത്തുന്നയാളാണ് സജീഷ്. മക്കൾ: ആകാശ, ആരാധ്യ. പത്തിരിപ്പാല സ്വദേശികളായ ചന്ദ്രൻ, വസന്ത എന്നിവരാണ് മാതാപിതാക്കൾ....