മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ്
എസ്.എസ്.എല്‍.സി/ പ്ലസ്ടു/ വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്/ എ1 കരസ്ഥമാക്കിയ മത്സ്യഫെഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിൽ അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകുന്നു. അപേക്ഷ ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം ജൂണ്‍ 19 ന് മുമ്പ് സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ മത്സ്യഫെഡ് ക്ലസ്റ്റര്‍ ഓഫീസുകളിലും ജില്ലാ ഓഫീസിലും ലഭിക്കും. ഫോണ്‍: 9526041231....