ദാറുല്‍ഹുദായും ഈജിപ്തിലെ അല്‍അസ്ഹറും തമ്മിൽ അക്കാദമിക സഹകരണത്തിനു ധാരണ
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‌സിറ്റിയും ഈജിപ്തിലെ പരമോന്നത വിദ്യാകേന്ദ്രമായ അല്‍അസ്ഹര്‍ യൂനിവേഴ്സിറ്റിയും തമ്മില്‍ അക്കാദമിക സഹകരണത്തിനു ധാരണയായി. കെയ്‌റോയിലെ അൽഅസ്ഹർ ക്യാമ്പസിലെ ചാൻസിലറുടെ ചേംബറിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ അസ്ഹർ ചാൻസലർ പ്രൊഫ. ഡോ. സലാമ ജുമുഅ ദാവൂദും ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വിയും ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഇസ്‌ലാമിക സര്‍വകലാശാലകളുടെ അന്തര്‍ദേശീയ കൂട്ടായ്മകളായ ഫെഡറേഷന്‍ ഓഫ് ദി യൂനിവേഴ്‌സിറ്റീസ് ഓഫ് ദി ഇസ്‌ലാമിക് വേള്‍ഡ്, ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് എന്നിവയില്‍ നേരത്തെ തന്നെ ദാറുല്‍ഹുദാ അംഗമാണ്. ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യ, അൽഖറവിയ്യീൻ യൂനിവേഴ്‌സിറ്റി മൊറോക്കോ, സുല്‍ത്താന്‍ ശരീഫ് അലി ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ബ്രൂണെ, ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഖത്തർ തുടങ്ങി ഡസനിലധികം രാജ്യാന്തര സര്‍വകലാശാലകളുമ...

