ഈജിപ്ത് ഔഖാഫ് മന്ത്രിയുമായി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂടിക്കാഴ്ച്ച നടത്തി
കൈറോ: ഈജിപ്ത് ഔഖാഫ്, മത കാര്യ വകുപ്പ് മന്ത്രിയും പ്രമുഖ പണ്ഡിതനുമായ ഡോ. ഉസാമ അസ്ഹരിയുമായി ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ചയില്‍ സ്‌കോളര്‍ഷിപ്പുകള്‍, പരസ്പര വിനിമയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. മത വിദ്യാഭ്യാസ- സാംസ്‌കാരിക - വിനിമയ രംഗത്ത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടിന്റെ ആവശ്യകതയും ഔഖാഫ് മന്ത്രാലയത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുവരും സംസാരിച്ചു. തഫ്സീര്‍, ഹദീസ്, ഫിഖ്ഹ് മേഖലകളിലെല്ലാം അവഗാഹമുള്ള യുവ പണ്ഡിതനും പ്രഭാഷകനുമായ ഡോ. ഉസാമ അസ്ഹരി, കഴിഞ്ഞ വര്‍ഷമാണ് ഔഖാഫ് മന്ത്രിയായി ചുമതലയേറ്റത്. അൽഅസ്ഹർ സർവകലാശാലയിലെ ഉസ്വൂലുദ്ദീൻ ഫാക്കലിറ്റി കൂടിയായ അദ്ദേഹം ലോകത്തെ സ്വാധീനിച്ച 500 മുസ് ലിം പണ്ഡിതരുടെ ചുരുക്കപ്പട്ടികയിലും ഇടം നേടിയിട്ടുണ്ട്.
ഔഖാഫ് മന്ത്രാലയത്തിലെ വിവിധ വകുപ്പു തലവന്മാരായ ഹുസൈന്‍ അബ്ദുല്‍ ബാരി...

