ഇഎംഎസിന്റെ നാട്ടിൽ യു ഡി എഫിനെതിരെയുള്ള അവിശ്വാസം പാസായി, പ്രസിഡന്റ് പുറത്ത്
പെരിന്തൽമണ്ണ : ഇ എം എസിന്റെ നാടായ ഏലംകുളത്ത് യു ഡി എഫിനെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസം വിജയിച്ചതോടെ, യു ഡി എഫ് പ്രസിഡന്റ് പുറത്തായി. 40 വർഷത്തെ എൽ ഡി എഫ് കുത്തക അവസാനിപ്പിച്ച് ആദ്യമായി വന്ന യു ഡി എഫ് ഭരണസമിതിയെയാണ് എൽ ഡി എഫ് ഇന്ന് പുറത്താക്കിയത്. പ്രസിഡന്റ്
കോൺഗ്രസിലെ സി.സുകുമാരനെയാണ് പുറത്താക്കിയത്. യുഡിഎഫിന് അനുകൂലമായി 7 വോട്ടും എതിരായി 9 വോട്ടും ലഭിച്ചു. ആറാം വാർഡിലെ കോൺഗ്രസ് സ്വതന്ത്ര രമ്യ മാണിത്തൊടി കൂറുമാറി വോട്ടു ചെയ്തതോടെയാണ് അവിശ്വാസം വി8ജയിച്ചത്.. ഇരുപക്ഷത്തും 8 പേർ വീതമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് പ്രസിഡൻ്റ് സ്ഥാനം ലഭിച്ചത്. സിപിഎമ്മിൽ നിന്ന് 40 വർഷത്തിനു ശേഷം ലഭിച്ച യുഡിഎഫ് ഭരണമാണ് അവസാനിക്കുന്നത്. വൈസ് പ്രസിഡൻ്റിനെതിരെയുള്ള അവിശ്വാസം നാളെ പരിഗണിക്കും.
മാർക്സിസ്റ്റ് ആചാര്യൻ ഇ എം എസിന്റെ നാട്ടിൽ സി പി എമ്മിന് അധികാരം നഷ്ടപ്പെട്ടത് വല...