Tag: Election commision

കൂറുമാറി; ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി
Politics

കൂറുമാറി; ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി

നിലമ്പൂർ : ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.നജ്മുന്നീസയെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി. കൂറുമാറ്റ നിയമ പ്രകാരമാണ് അയോഗ്യയാക്കിയത്. മുസ്ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ഇവർ എൽ ഡി.എഫിലേക്ക് കൂറുമാറി പ്രസിഡന്റ് ആകുകയായിരുന്നു. ഇതേ തുടർന്ന് മുസ്ലീം ലീഗിലെ സൈനബ മാമ്പള്ളി നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 അംഗ ഭരണ സമിതിയിൽ ഇരുമുന്നണികൾക്കും 10 വീതം സീറ്റുകളാണ് ലഭിച്ചിരുന്നത്. നറുക്കെടുപ്പിൽ കോണ്ഗ്രസിലെ വത്സമ്മ സെബാസ്റ്റ്യൻ പ്രസിഡന്റും ലീഗിലെ സൈനബ മാമ്പള്ളി വൈസ് പ്രസിഡന്റും ആയി. പിന്നീട് യുഡിഎഫിലെ നജ്മുന്നീസ കൂറുമാറി എൽ ഡി എഫിനൊപ്പം ചേർന്ന് പ്രസിഡന്റ് ആകുകയായിരുന്നു. ഇതോടെ കക്ഷിനില എൽ ഡി എഫ് 11, യുഡിഎഫ് 9 എന്ന നിലയിലായി. ഇപ്പോൾ അംഗത്വം റദ്ദാക്കി എങ്കിലും എൽ ഡി എഫിന് ഒരു അംഗത്തിന്റെ ഭൂരിപക്ഷം ഉണ്ട്. അപ്പീൽ നൽകുമെന്ന് എൽ ഡി എഫ് നേതൃത്വം അറിയിച്ചു....
National

അഞ്ച് സംസ്ഥാനങ്ങളിൽ ഏഴ് ഘട്ടമായി വോട്ടിങ്: ആദ്യഘട്ടം ഫെബ്രുവരി പത്തിന്; മാര്‍ച്ച് 10 ന് വോട്ടെണ്ണല്‍ 

ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായാകും തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10 നാണ് ആദ്യ തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14 നും നടക്കും. മൂന്നാം ഘട്ടം ഫെബ്രുവരി 20 നും നാലാംഘട്ടം ഫെബ്രുവരി 23 നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും ആറാഘട്ടം മാർച്ച് മൂന്നിനും ഏഴാം ഘട്ടം മാർച്ച് പത്തിനും നടക്കും. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ നടക്കുക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിലാണ് തിയ്യതികൾ പ്രഖ്യാപിച്ചത്. ഈ സംസ്ഥാനങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ആകെ 690 നിയമസഭ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ആകെ 18.34 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പഞ്ചാബിലൊഴികെ ബാക്കി നാലിടത്തും ബിജെപിയാണ് അധികാരത്തിൽ. നിലവി...
error: Content is protected !!