Tag: Electric charging station

ജില്ലയില്‍ 122 സ്ഥലങ്ങളില്‍ ഇലക്ട്രിക്ക് വണ്ടി ചാര്‍ജിങ് ശൃംഖല. ജില്ലാതല ഉദ്ഘാടനം 4 ന് മന്ത്രി നിര്‍വഹിക്കും
Malappuram

ജില്ലയില്‍ 122 സ്ഥലങ്ങളില്‍ ഇലക്ട്രിക്ക് വണ്ടി ചാര്‍ജിങ് ശൃംഖല. ജില്ലാതല ഉദ്ഘാടനം 4 ന് മന്ത്രി നിര്‍വഹിക്കും

ജില്ലയില്‍ 122 സ്ഥലങ്ങളിലായി കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയില്‍ സ്ഥാപിതമാകുന്ന വിപുലമായ ചാര്‍ജിങ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നവംബര്‍ നാലിന് രാവിലെ 10.30ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ജില്ലയില്‍ ഓട്ടോറിക്ഷകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ചാര്‍ജ് ചെയ്യാനുള്ള 119 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സെന്ററുകളാണ് സ്ഥാപിതമാകുന്നത്. ഇതോടൊപ്പം നാലു ചക്ര വാഹനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യുന്നതിനായി പൊന്നാനി, തിരൂര്‍, മലപ്പുറം എന്നീ സ്ഥലങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായ മൂന്ന് ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളും പ്രവര്‍ത്തനസജ്ജമാകും. മലപ്പുറം മുണ്ടുപറമ്പ് 110 കെ.വി സബ്‌സറ്റേഷന്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. എം.പിമാരായ എം.പി അ...
Local news

തിരൂരങ്ങാടിയില്‍ വൈദ്യുത ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മാണം ജൂലൈ 31നകം പൂര്‍ത്തീകരിക്കും- മന്ത്രി കെ. കൃഷ്ണന്‍കുട്ടി

തിരൂരങ്ങാടി  മണ്ഡലത്തിലെ  വൈദ്യുത ചാര്‍ജിങ്  സ്റ്റേഷനുകളുടെ നിര്‍മാണം ജൂലൈ 31നകം പൂര്‍ത്തീകരിക്കുമെന്ന്  സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. കെ.പി.എ മജീദ് എം. എല്‍. എ നിയമസഭയില്‍  ഉന്നയിച്ച  ചോദ്യത്തിന്  മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മണ്ഡലത്തില്‍ എം.കെ.എച്ച് ആശുപത്രിക്ക് സമീപം, ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പരിസരം, വെന്നിയൂര്‍ കെഎസ്ഇബി ഓഫീസിനു സമീപം, കോഴിചെന, പയനിങ്ങല്‍ ജംങ്ഷന്‍, ക്ലാരി യു.പി സ്‌കൂള്‍ പരിസരം, കുണ്ടൂര്‍, സ്റ്റീല്‍ കോംപ്ലക്‌സ് പരിസരം എന്നിങ്ങനെ എട്ടു സ്ഥലങ്ങളിലായാണ് വൈദ്യുത ചാര്‍ജിങ്  സ്റ്റേഷനുകളുടെ  നിര്‍മാണം പുരോഗമിക്കുന്നത്. നിലവില്‍ ദേശീയപാത നിര്‍മാണത്തിന്റെ  സ്ഥലം ഏറ്റെടുക്കല്‍ അന്തിമമാകാത്തതിനാലാണ്  വെന്നിയൂര്‍ അടക്കമുള്ള വൈദ്യുത ചാര്‍ജിങ്  സ്റ്റേഷനുകളുടെയും വെന്നിയൂര്‍ കെ.എസ്.ഇ.ബി ഗസ്റ്റ് ഹൗസിന്റെയും  നിര്‍മാണം ...
Local news

തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ 5 വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലേക്ക് അഞ്ച് വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചതായി കെ.പി.എ മജീദ് എം എൽ എ അറിയിച്ചു. വൈദ്യുത വാഹനങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ഉണ്ടാകാവുന്ന പ്രയാസം ഒഴിവാക്കുന്നതിന് വേണ്ടി കെ.എസ്.ഇ.ബി ചെയർമാന് നൽകിയ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുള്ളത്. തിരൂരങ്ങാടി മണ്ഡലത്തിലെ കോഴിച്ചെന ഗ്രൗണ്ട്,വെന്നിയൂർ കെ.എസ്.ഇ.ബി ഓഫീസിനു മുൻവശം, തിരൂരങ്ങാടി എം.കെ. ഹാജി ആശുപത്രിക്ക് സമീപം, ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പരിസരം, പരപ്പനങ്ങാടി പയനിങ്ങൽ ജംക്ഷൻ എന്നിവിടങ്ങളിലാണ് വാഹന ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചിട്ടുള്ളത്. നേരത്തെ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് വെന്നിയൂർ ചാർജിംഗ് സ്റ്റേഷന്റെ കാര്യത്തിൽ അവ്യക്തതയുണ്ടായിരുന്നെങ്കിലും അത് പരിഹരിച്ചിട്ടുണ്ട്. വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് പാർക്ക്...
error: Content is protected !!