Tag: Electric shock

പെരുന്നാൾ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
Accident

പെരുന്നാൾ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

തിരുവേഗപ്പുറ: പെരുന്നാൾ നമസ്ക്കാരത്തിന് പള്ളിയിലേക്ക് പോകാൻ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. മലപ്പുറം-പാലക്കാട് ജില്ലാതിർത്തിയായ കൈപ്പുറം സ്വദേശി കാവതിയാട്ടിൽ വീട്ടിൽ മുഹമ്മദ് നിസാർ (33) ആണ് മരിച്ചത്. നിസാർ ഷോക്കേറ്റ് വീണു കിടക്കുന്നത് ഭാര്യയാണ് ആദ്യം കണ്ടത്. പെട്ടെന്ന് തന്നെ വളാഞ്ചേരിയിലെ നിസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യൂത്ത് ലീഗ് ഫാറൂഖ് നഗർ യൂണിറ്റ് വൈസ് പ്രസിഡന്റ് ആണ്. ...
Obituary

നബിദിനാഘോഷത്തിന് മാല ബൾബ് തൂക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

പാലക്കാട്: കപ്പൂരിൽ നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു. കയ്യാലക്കൽ മെയ്തുണ്ണി യുടെ മകൻ മകൻ മുർഷിദ് ( 23 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 നാണ് സംഭവം. കപ്പൂർ നരിമടയിൽ നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെയാണ് ഷോക്കേറ്റത് . ബൾബ് ഇടാൻ വേണ്ടി മരത്തിന്‍റെ മുകളിൽ കയറി വയർ അപ്പുറത്തേക്ക് എറിയുമ്പോൾ ലൈൻ കമ്പിയുടെ മുകളിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ മുർഷിദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി നിയമ നടപടികൾ സ്വീകരിച്ചു. ...
Accident

ക്വാറിയിലെ വെള്ളം വറ്റിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കോട്ടക്കൽ: കാടാമ്പുഴ ക്വാറിയിൽ വെള്ളം വറ്റിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. രണ്ടത്താണി മാറാക്കര ചേലക്കുത്ത് സ്വദേശി കല്ലൻ അൻസാർ (25) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. മീൻ പിടിക്കാൻ വേണ്ടി ക്വാറിയിലെ വെള്ളം വറ്റിക്കുന്നതിനിടെയാണ് അപകടം. വെള്ളത്തിൽ ഇറങ്ങിയപ്പോൾ മോട്ടോറിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് നിഗമനം. ഉടനെ സുഹൃത്തുക്കൾ ചേർന്ന് കാടാമ്പുഴയിലെ സ്വകാര്യ ക്ലിനികിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ...
Accident

പ്രവൃത്തിക്കിടെ ഷോക്കേറ്റു, ലൈൻമാൻ വൈദ്യുതി ലൈനിന് മുകളിൽ കുടുങ്ങി

വൈദ്യുതി പോസ്റ്റിനു മുകളിൽ അറ്റകുറ്റ പണിക്കായി കയറിയ ലൈൻമാൻ ഷോക്കേറ്റ് ലൈനിൽ കുടുങ്ങി. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. വർക്കർ പ്രിയരാജൻ ആണ് ലൈനിന് മുകളിൽ കുടുങ്ങിയത്. ഇന്ന് രാവിലെ കൂരിയാട് പോസ്റ്റിന് മുകളിൽ ആണ് സംഭവം. വീഡിയോ താനൂരിൽ നിന്നുമെത്തിയ ഫയർ ആൻഡ്റെസ്ക് ടീം വേങ്ങര പോലീസ് നാട്ടുകാർചേർന്ന് താഴെയിറക്കി കോട്ടക്കൽ മിംസ്ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂരിയാട്മാർക്കറ്റിന് അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽനിന്നാണ് അപകടം.ചെറിയ രീതിയിൽ ഷോക്ക് ഏറ്റതിനെ തുടർന്ന്ബെൽറ്റിൽ തൂങ്ങി കിടക്കുകയായിരുന്നു എന്ന്ദൃക്സാക്ഷികൾ പറയുന്നു. ...
error: Content is protected !!