Tag: Employment exchange registration

എംപ്ലോയ്‌മെന്റ്   രജിസ്‌ട്രേഷന്‍ പുതുക്കാൻ അവസരം
Other

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാൻ അവസരം

2000 ജനുവരി ഒന്നു മുതല്‍ 2021 ഓഗസ്റ്റ് 31 (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഐഡന്റിന്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/1999 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ്  രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 2022 ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെയോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ സീനിയോറിറ്റി നഷ്ട്ടമായവര്‍ക്കും സീനിയോറിറ്റി പുന:സ്ഥാപിച്ച് നല്‍കും. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് 2022 ഏപ്രില്‍ 30 വരെ www.eemployment.kerala.gov.in ലൂടെ  ഓണ്‍ലൈന്‍/സ്മാര്‍ട്ട്‌ഫോണ്‍ സംവിധാനം വഴി  പ്രത്യേക പുതുക്കല്‍ നടത...
error: Content is protected !!