വൈദേശികതയുമായുള്ള സമന്വയമാണ് സംസ്കാരങ്ങളെ സമ്പന്നമാക്കുന്നത് : ഡോ. എൻസെങ് ഹോ
തിരൂരങ്ങാടി: ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള സംസ്കാരങ്ങളുടെ ദേശാന്തര ഗമനങ്ങൾ ചലിച്ചുകൊണ്ടിരിക്കുന്ന വൈദേശികരുടെ സാന്നിധ്യവും അവയുമായുള്ള പ്രാദേശിയതയുടെ സമന്വയവും കൊണ്ട് ആ ദേശങ്ങളെ പരസ്പരം സമ്പന്നമാക്കുകയാണ് ചെയ്തത്. വിദേശികൾ എന്നൊരു വിഭാഗത്തെ ഉൾകൊണ്ടുകൊണ്ടല്ലാതെ ഒരു സമൂഹത്തിനും അവരുടെ വിഭവ-ശേഷീ പൂർണ്ണത ആർജ്ജിക്കുവാൻ കഴിയുകയില്ല എന്ന് അമേരിക്കയിലെ ഡൂക്ക് യൂണിവേഴ്സിറ്റിയിലെ കൾച്ചറൽ ആന്ത്രോപോളജി വിഭാഗം പ്രൊഫെസ്സർ ഡോ. എങ്സെങ് ഹോ അഭിപ്രായപ്പെട്ടു. തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ഇംഗ്ലീഷ് വിഭാഗം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചുകൊണ്ട് നടത്തിയ ദ്വിദിന അന്തർദേശീയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബർ 4, 5 തിയ്യതികളിലായി 'സംസ്കാരങ്ങളുടെ നാല്കവല: ഡായസ്പോറ, ദേശാന്തര പ്രവാഹം, വിജ്ഞാനത്തിന്റെ ദ്രവത്വം എന്നിവയെ അടയാളപ്പെടുത്തൽ' എന്ന വിഷയത്തിൽ നടത്തിയ സ...