എന്റെ കേരളം പ്രദർശന മേള : ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, വാഹന പാർക്കിങ് ക്രമീകരണങ്ങൾ
മലപ്പുറം : സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടക്കുന്നിൽ വിവിധ പരിപാടികൾ നടക്കുന്നതിനാൽ മെയ് ഏഴ് മുതൽ മെയ് 13 വരെ മലപ്പുറം ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഈ ദിവസങ്ങളിൽ കാലത്ത് 10.00 മണി മുതൽ രാത്രി 10 മണി വരെ കോഴിക്കോട് ഭാഗത്തു നിന്നും വരുന്ന വലിയ വാഹനങ്ങൾ ബസ്സുകൾ ( ഒഴികെ) മച്ചിങ്ങൽ ബൈപാസിൽ നിന്നും മുണ്ടു പറമ്പ്, കാവുങ്ങൽ വഴി തിരിഞ്ഞു പോകേണ്ടതും പെരിന്തൽ മണ്ണ ഭാഗത്തു വരുന്ന വാഹനങ്ങൾ മുണ്ടു പറമ്പ് മച്ചിങ്ങൽ വഴി തിരിഞ്ഞു പോകേണ്ടതുമാണ്.
മഞ്ചേരി ഭാഗത്തു നിന്നും വരുന്ന വലിയ വാഹനങ്ങൾ കാവുങ്ങൽ വഴിയോ മച്ചിങ്ങൽ വഴിയോ തിരിഞ്ഞു പോകേണ്ടതും ടൗണിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ ജൂബിലി റോഡ് വഴി ടൗണിലേക്ക് പോകേണ്ടതുമാണ്.
താത്ക്കാലികമായി തയ്യാറാക്കിയ കോട്ടക്കുന്നിലെ പാർക്കിങ് ഏരിയയിൽ ഉൾക്കൊള്ളാവുന്ന വാഹനങ്ങൾക്കു പാർക്കിങ് അനുവദിക്കും. ശേഷിക്കുന്ന വാഹനങ്ങൾ എം എസ് പി എൽ പി സ്‌കൂ...