ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട രണ്ട് കുട്ടികളുടെ അമ്മയായ കാമുകിയുമായി കറങ്ങി നടക്കാന്‍ കാര്‍ മോഷ്ടിച്ചു ; 19 കാരന്‍ പിടിയില്‍
മൂവാറ്റുപുഴ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട രണ്ട് കുട്ടികളുടെ അമ്മയായ കാമുകിയുമായി കറങ്ങി നടക്കാന്‍ കാര്‍ മോഷ്ടിച്ച 19 കാരനെ തിരുവനന്തപുരത്തു നിന്നു പിടികൂടി പൊലീസ്. മൂവാറ്റുപുഴ മുളവൂര്‍ പൈനാപ്പിള്‍ സിറ്റി ഭാഗത്ത് പായിപ്ര പേണ്ടാണത്തു വീട്ടില്‍ അല്‍ സാബിത്തിനെയാണ് എറണാകുളം മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു കുട്ടികളുടെ അമ്മയായ തിരുവനന്തപുരം പൂന്തൂറ സ്വദേശിനിയുമായി കറങ്ങി നടക്കാനാണു കാര്‍ മോഷ്ടിച്ചത് എന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.
കരുട്ടുകാവു ഭാഗത്തെ വീട്ടിലെ പോര്‍ച്ചില്‍ക്കിടന്ന കാര്‍ ജൂലായ് നാലിന് വെളുപ്പിന് മോഷ്ടിച്ച് തിരുവനന്തപുരത്ത് എത്തിച്ച് രൂപമാറ്റം വരുത്തിയും വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചുമായിരുന്നു സാബിത്ത് ഉപയോഗിച്ചിരുന്നത്. ഒരു വര്‍ഷം മുന്‍പാണ് ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെയും മറ്റും പൂന്തുറ സ്വദേശിനിയുമായി അല്‍ സാബിത്ത് പരിചയപ്പെടുന്നത്. ഇതിനു പിന്നാലെ...