Tag: Erumeli

എരുമേലി പഞ്ചായത്തിന്റെ ഭരണം എല്‍ഡിഎഫിന് നഷ്ടം ; യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി
Information, Politics

എരുമേലി പഞ്ചായത്തിന്റെ ഭരണം എല്‍ഡിഎഫിന് നഷ്ടം ; യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി

കോട്ടയം: എരുമേലി ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നു. 23 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ എല്‍ഡിഎഫ്-11, യുഡിഎഫ്-11, സ്വതന്ത്രന്‍-1 എന്നിങ്ങനെയാണ് കക്ഷിനില. ഏക സ്വതന്ത്രനെ ഒപ്പം നിര്‍ത്തിയാണ് യുഡിഎഫ് അവിശ്വാസം വിജയിപ്പിച്ചെടുത്തത്. സിപിഎമ്മിലെ തങ്കമ്മ ജോര്‍ജ് കുട്ടിയായിരുന്നു നിലവിലെ പ്രസിഡന്റ്. എരുമേലിയില്‍ ഭരണസമിതിക്കെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസം പാസാകുന്നത് ഇത് രണ്ടാം തവണയാണ്. 199ല്‍ യുഡിഎഫിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായിരുന്നു. ഇപ്പോഴത്തെ ഭരണസമിതിയുടെ കാലത്ത് യുഡിഎഫ് രണ്ടാം തവണയാണ് അവിശ്വാസം കൊണ്ടുവരുന്നത്. ആദ്യ തവണ യുഡിഎഫ് അംഗം വരാതിരുന്നതിനെ തുടര്‍ന്ന് അവിശ്വാസം പരാജയപ്പെടുകയായിരുന്നു. അവിശ്വാസത്തില്‍ ഇന്ന് ചര്‍ച്ച നടക്കാനിരിക്കെ, എരുമേലി ഗ്രാമപ്പഞ്ചായത്ത് അസി. എഞ്...
error: Content is protected !!