Tag: ettumanur

തട്ടുകടയിലെ സംഘര്‍ഷത്തിനിടെ ആക്രമിയുടെ മര്‍ദനമേറ്റ് പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം ; സംഭവം ഡ്യൂട്ട് കഴിഞ്ഞ് മടങ്ങിപോകവെ
Kerala

തട്ടുകടയിലെ സംഘര്‍ഷത്തിനിടെ ആക്രമിയുടെ മര്‍ദനമേറ്റ് പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം ; സംഭവം ഡ്യൂട്ട് കഴിഞ്ഞ് മടങ്ങിപോകവെ

കോട്ടയം : കോട്ടയം ഏറ്റുമാനൂരില്‍ തട്ടുകടയിലെ സംഘര്‍ഷത്തിനിടെ ആക്രമിയുടെ മര്‍ദനമേറ്റ് പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് ആണ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ആക്രമിയുടെ മര്‍ദനത്തെ തുടര്‍ന്നു നിലത്ത് വീണ ശ്യമിന്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. ഡ്യൂട്ട് കഴിഞ്ഞ് മടങ്ങിപോകവെയായിരുന്നു സംഭവം. ഇന്നലെ രാത്രിയില്‍ ഏറ്റുമാനൂരില്‍ ഒരു തട്ടുകടയിലാണ് നിരവധി കേസുകളില്‍ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ ജോര്‍ജ് അക്രമം നടത്തിയത്. ഈ സമയത്താണ് പൊലീസ് ഉദ്യോഗസ്ഥനായ ശ്യാം കടയില്‍ എത്തിയത്. ഇതോടെ കടയിലുണ്ടായിരുന്ന ഉടമ ജിബിനോട് ശ്യാം എത്തിയെന്നും, പ്രശ്‌നം ഉണ്ടാക്കിയാല്‍ അകത്ത് കിടക്കുമെന്നും പറഞ്ഞു. ഇതു കേട്ട് ക്ഷുഭിതനായ പ്രതി ശ്യാമിനു നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ശ്യാം വിഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചതും പ്...
error: Content is protected !!