Tag: expatriates

അശ്ലീല ഉള്ളടക്കമുള്ള വീഡിയോ ചിത്രീകരിച്ച് ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തു ; 5 പ്രവാസികള്‍ അറസ്റ്റില്‍
Information

അശ്ലീല ഉള്ളടക്കമുള്ള വീഡിയോ ചിത്രീകരിച്ച് ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തു ; 5 പ്രവാസികള്‍ അറസ്റ്റില്‍

ഷാര്‍ജ: അശ്ലീല ഉള്ളടക്കമുള്ള വീഡിയോ ചിത്രീകരിച്ച് ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തതിന് യുഎഇയില്‍ അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി. അഞ്ച് പേരും ഫിലിപ്പൈന്‍സ് സ്വദേശികളാണ്. തമാശയ്ക്ക് ചിത്രീകരിച്ച വീഡിയോ ആയിരുന്നു ഇതെന്നും എന്നാല്‍ ഉള്ളടക്കം വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണെന്ന തെറ്റിദ്ധാരണയുടെ പുറത്ത് അധികൃതര്‍ നടപടിയെടുത്തതാണെന്നും അറസ്റ്റിലായ പ്രവാസികളില്‍ ഒരാളുടെ സഹോദരനെ ഉദ്ധരിച്ച് ഫിലിപ്പൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ഫിലിപ്പൈനികള്‍ യുഎഇയില്‍ അറസ്റ്റിലായ വിഷയത്തില്‍ കോടതിയില്‍ നിയമനടപടികള്‍ തുടങ്ങാന്‍ കാത്തിരിക്കുകയാണെന്ന് ഫിലിപ്പൈന്‍സ് സര്‍ക്കാറിന്റെ കുടിയേറ്റ തൊഴിലാളി വിഭാഗം സെക്രട്ടറി പറഞ്ഞു. അറസ്റ്റിലായവര്‍ക്ക് കോണ്‍സുലേറ്റ് നിയമസഹായം നല്‍കും....
error: Content is protected !!