ഗ്രീന്‍ഫീല്‍ഡ് പാത: മലപ്പുറത്ത് ഭൂമിയേറ്റെടുക്കല്‍ ഉടൻ ആരംഭിക്കും
45 മീറ്റർ വീതിയിൽ നിർമിക്കുന്ന പാതക്ക് മലപ്പുറം ജില്ലയിൽ 238.36 ഹെക്റ്റർ ഭൂമിയാണ് ഏറ്റെടുക്കുന്നത്
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കോഴിക്കോട് - പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കാനൊരുങ്ങി മലപ്പുറം ജില്ല. നിലവിലെ എറണാകുളം-സേലം,പനവേല്‍-കന്യാകുമാരിദേശീയപാതകളെ ബന്ധപ്പെടുത്തിയാണ് നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് പാത വിഭാവനം ചെയ്തിരിക്കുന്നത്. പാലക്കാട് നിന്നാരംഭിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ അവസാനിക്കുന്ന പുതിയ നാലുവരി പാതയ്ക്ക് 121 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. പാതയുടെ 52.97 കിലോമീറ്റര്‍ ഭാഗം കടന്നുപോകുന്നത് മലപ്പുറം ജില്ലയിലൂടെയാണ്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഇത് യഥാക്രമം 6.6 കി.മി, പാലക്കാട് 61.43 കി.മി എന്നിങ്ങനെയാണ്. പദ്ധതിക്കായി ആകെ 547.41 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത...