Tag: Fake gold

ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച കേസിൽ ചേനക്കലങ്ങാടി സ്വദേശി പിടിയിൽ
Crime

ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച കേസിൽ ചേനക്കലങ്ങാടി സ്വദേശി പിടിയിൽ

തിരൂരങ്ങാടി : ചേളാരി ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ചെനക്കലങ്ങാടി മുണ്ടിയൻമാട് സ്വദേശി കെ.കെ. മുഹമ്മദ് സാലി (30) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 17 ന് സ്വർണ വളകളെന്ന് തെറ്റിദ്ധരിപ്പിച്ച് 16.45 ഗ്രാം തൂക്കം വരുന്ന വളകൾ പണയം വെച്ച് 63500 രൂപ വായ്പ വാങ്ങിയിരുന്നു. ബ്രാഞ്ച് മാനേജർ പി.ടി. മുഹമ്മദ് ഷാഫി പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ...
Crime

ചേളാരിയിലെ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 8 ലക്ഷം രൂപയോളം തട്ടി

ചേളാരി. മഞ്ചേരി അർബൻ ബാങ്കിന്റെ മേലെ ചേളാരി ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ 2 പേർക്കെതിരെ പോലീസ് കേസെടുത്തു. തയ്യിലക്കടവ് സ്വദേശി എം.മെഹബൂബ്, വെളിമുക്ക് സ്വദേശി മുസ്‌ബിർ എന്നിവർക്കെതിരെയാണ് ബ്രാഞ്ച് മാനേജർ തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകിയത്. മെയ് 31, ഓഗസ്റ്റ് 8, 11, ഒക്ടോബർ 2 എന്നീ തീയതികളിൽ മെഹബൂബ് 107.8 ഗ്രാം വ്യാജ സ്വർണം പണയം വെച്ച് 4,15,000 രൂപയും, ജൂണ് 6, ഓഗസ്റ്റ് 3, 16, തീയതികളിൽ മുസ്‌ബിർ പണയം വെച്ച് 3,53,000 രൂപയും തട്ടിയെടുതെന്നാണ് പരാതി. പോലീസ് കേസെടുത്തു. ...
error: Content is protected !!