Monday, September 1

Tag: fake id case

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് ; രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക പരിശോധന
Kerala

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് ; രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക പരിശോധന

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസുമായി ബന്ധപ്പെട്ട് അടൂരില്‍ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക പരിശോധന. ക്രൈം ബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്. ഇന്ന് പത്ത് മണിയോടെയാണ് രണ്ട് ക്രൈംബ്രാഞ്ച് സംഘങ്ങള്‍ അടൂരിലെത്തി രാഹുലുമായി ബന്ധപ്പെട്ടവരുടെ വീട്ടില്‍ പരിശോധനയ്ക്കെത്തിയത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ശനിയാഴ്ച ഹാജരാകാന്‍ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അടൂരിലെ രാഹുലിന്റെ അടുപ്പക്കാരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്. പ്രതികളുടെ ശബ്ദരേഖയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ഇതോടെയാണ് രാഹുലിനെ വീണ്ടും വിളിപ്പിക്കുന്നത്. മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്റെ ഫോണിലെ ശബ്ദരേഖയിലാണ് രാഹുലിന്റെ പ...
error: Content is protected !!