Tag: Fake police case

കഞ്ചാവ് കേസിൽ നിരപരാധിയെ ഉൾപ്പെടുത്തി സി.ഐ. പീഡിപ്പിച്ചെന്ന് ബന്ധുക്കൾ
Other

കഞ്ചാവ് കേസിൽ നിരപരാധിയെ ഉൾപ്പെടുത്തി സി.ഐ. പീഡിപ്പിച്ചെന്ന് ബന്ധുക്കൾ

പരപ്പനങ്ങാടി : കഞ്ചാവ് കേസിൽ ഉപയോഗിക്കുന്നവരുടെ കൂട്ടത്തിൽ പടം ഉൾപ്പെടുത്തി മത്സ്യ വ്യാപാരിയായ യുവാവിനെ പൊലീസ് അന്യായമായി പീഡിപ്പിക്കുകയും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി മത്സ്യ വ്യാപാരിയും കുടുംബവും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ ദിവസം പരപ്പനങ്ങാടി മത്സ്യ മാർക്കറ്റിൽ വെച്ചാണ് മത്സ്യ വ്യാപാരിയായ പി.പി. ഷാഹുലിനെ പരപ്പനങ്ങാടി സി. ഐ ഹണി കെ ദാസ് പൊലീസ് സ്റ്റേഷനിലേക്ക് മാർക്കറ്റിൽ ഇരിക്കുകയായിരുന്ന മറ്റുള്ളവരോടൊപ്പം നിർബന്ധിച്ച് കൂട്ടി കൊണ്ടുപോയതെന്ന് ഇവർ പറഞ്ഞു. അര മണിക്കൂറിനകം സ്റ്റേഷനിൽ നിന്ന് പോകാൻ അനുവദിച്ചെങ്കിലും പിന്നീട് കഞ്ചാവ് ഉപയോഗിച്ചയാളായി കള്ള കേസിൽ ഉൾപ്പെടുത്തുകയും മാധ്യമങ്ങൾക്ക് ഫോട്ടോയും പേരും നൽകി അപമാനിക്കുകയുമാണുണ്ടായതെന്നും ഷാഹുലിന്റെ ബന്ധുക്കൾ പറയുന്നു. കഞ്ചാവ് കേസിൽ പെട്ടവരുടെ കൂട്ടത്തിൽ ഷാഹുലിന്റെ പടം കണ്ട് വാർത്ത വരുന്നതിന് മുമ്പെ ചില മാധ്യമ പ്...
error: Content is protected !!