Tag: Falcon

അപൂർവ്വ ഇനത്തിൽപ്പെട്ട ഫാൽക്കണിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തി
Other

അപൂർവ്വ ഇനത്തിൽപ്പെട്ട ഫാൽക്കണിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം: വർഷങ്ങൾക്കുശേഷം കേരളത്തിൽ അപൂർവ്വ ഇനത്തിൽപ്പെട്ട ഫാൽക്കൺ പക്ഷിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. മലപ്പുറം കോട്ടപ്പടിയിലെ മച്ചിങ്ങൽ മുസ്തഫയാണ് ലോക വന ദിനമായ മാർച്ച് 21ന് തന്റെ വീട്ടുമുറ്റത്ത് പരിക്കേറ്റ നിലയിൽ പെരിഗ്രീൻ അഥവാ ഷഹീൻ ഫാൽക്കണിനെ കണ്ടെത്തിയത്. തുടർന്ന് പ്രശസ്ത ഫാൽക്കൺ ഗവേഷകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി ജന്തു ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോക്ടർ സുബൈർ മേടമ്മലിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശമനു സരിച്ച് യൂണിവേഴ്സിറ്റിയിലേക്ക് എത്തിക്കുകയും ചെയ്തു.ഒക്ടോബർ മാർച്ച് മാസങ്ങളിൽ ഫാൽക്കണുകളുടെ ദേശാടനം നടക്കാറുണ്ടെന്നും അക്കൂട്ടത്തിൽ മലപ്പുറത്ത് എത്തിയതായിരിക്കും ഈ പക്ഷി എന്നും ഡോക്ടർ സുബൈർ പറഞ്ഞു. ഇതിനു മുൻപ് 2013ൽ നെല്ലിയാമ്പതിയിലും 1991ൽ സൈലന്റ് വാലിയിലെ നീലി ക്കൽ ഡാം സൈറ്റിലും പെരിഗ്രീൻ ഫാൽക്കണെ സുബൈർ കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത...
Other

ലോകത്തിലെ ഏറ്റവും വേഗതയേറിയ ജീവിയായ പെരിഗ്രിൻ ഫാൽക്കണെ തിരൂരങ്ങാടിയിൽ കണ്ടെത്തി

തിരൂരങ്ങാടി: ലോകത്തിലെ ഏറ്റവും വേഗതയേറിയ ജീവിയായ പെരെഗ്രിൻ ഫാൽക്കണിനെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ കണ്ടെത്തി.കാമ്പസ് ബേർഡ് കൗണ്ട് പ്രോഗ്രാമിനോട് അനുബന്ധിച്ച് പി.എസ്.എം.ഒ കോളജിലെ ഭൂമിത്രസേന ക്ലബ് സംഘടിപ്പിച്ച പക്ഷി സർവ്വേയിലാണ് പക്ഷി നിരീക്ഷകരും വിദ്യാർഥികളുമടങ്ങിയ സംഘം പെരിഗ്രിൻ ഫാൽക്കണെ കണ്ടെത്തിയത്. പി. എസ്. എം. ഒ കോളേജിന് മുൻവശത്ത് നിന്നാണ് പക്ഷിനിരീക്ഷകരായ ഉമ്മർ മാളിയേക്കലും കബീറലി പിയും അടങ്ങിയ സംഘം ഫാൽക്കണെ കാണുകയും ഫോട്ടോകളെടുക്കുകയും ചെയ്തത്. ലോകത്തിലെ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ഇരപിടിയൻ പക്ഷികളിൽ ഒന്നാണെങ്കിലും, കേരളത്തിൽ വളരെ അപൂർവ്വമായാണ് പെരിഗ്രിൻ ഫാൽക്കൺ കാണപ്പെടുന്നത്. മണിക്കൂറിൽ 389 കിലോമീറ്റർ വേഗതയിൽ ഇരകൾക്ക് മുകളിലേക്ക് ഡൈവ് ചെയ്യാൻ കഴിയുന്ന പെരെഗ്രിൻ ഫാൽക്കണിൻ്റെ കഴിവാണ് ഇന്ന് വരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏറ്റവും വേഗതയുള്ള ജീവിയാക്കി പെരിഗ്രിൻ ഫ...
error: Content is protected !!