പള്ളിദർസുകൾ ഏകീകരിക്കും- സമസ്ത
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ഭരണഘടനയിലെ ഉദ്ദേശലക്ഷ്യങ്ങളില്‍ പറഞ്ഞ ദർസുകൾ ഏകീകരിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി വിദ്യാഭ്യാസ ബോർഡിന്റെയും ജംഇയ്യത്തുൽ മുദരിസീന്റെയും ആഭിമുഖ്യത്തിൽ നിലവിലുള്ള പള്ളിദർസുകൾ ഏകീകരിക്കാനും പുതിയ ദർസുകൾ സ്ഥാപിക്കാനും ഇക്കാര്യത്തിൽ പ്രധാന മുദരിസുമാരുമായി കൂടിയാലോചിച്ച് പദ്ധതികൾക്ക് രൂപം നൽകാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചു.കേരളത്തില്‍ പാരമ്പര്യമായി തുടര്‍ന്നുവരുന്ന മഖ്ദൂമി ദര്സുകള് കാലോചിതമായ വിഷയങ്ങള്‍കൂടി ഉള്‍പ്പെടുത്തി പരിഷ്കരിച്ചായിരിക്കും പുതിയ ദര്സുകള് സ്ഥാപിക്കുക.സമസ്തയുടെ കീഴില്‍ നടത്തുന്ന ഔദ്യോഗിക കോഴ്സുകളായ ഫാളില, ഫളീലക്ക് പഠിക്കുന്ന പെൺകുട്ടികൾക്ക്കോഴ്സുകളുടെ കാലാവധിയായ അഞ്ചുവർഷത്തിനിടയിൽ വിവാഹിതരാവേണ്ടി വന്നാൽ വിവാഹം നടത്താമെന്നും, വിവാഹിതരാവുന്ന പെണ്‍കുട്ടികള്‍ക്ക് അതേസ്ഥാപനത്...