ചെമ്മാട് സന്മനസ്സ് റോഡ് റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമം നാടിന്റെ ഉത്സവമായി
തിരൂരങ്ങാടി: ചെമ്മാട് സന്മനസ് റോഡ് റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച സമ്പൂർണ കുടുംബ സംഗമം അക്ഷരാർത്ഥത്തിൽ നാടിന്റെ ഉൽസവമായി മാറി. അസോസിയേഷന്റെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി ചെമ്മാട് ഗ്രീൻ ലാന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമമാണ് വിഭവ വൈവിധ്യം കൊണ്ടും ജനബാഹുല്യം കൊണ്ടും നവ്യാനുഭവമായി മാറിയത്. ചെമ്മാട് സന്മനസ്സ് റോഡിലെ കുടുംബങ്ങളിൽ നിന്നുള്ള ആയിരത്തിൽ പരമാളുകൾ സംഗമത്തിൽ പങ്കെടുത്തു.പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും സൈബർ വിദഗ്ദനുമായ രംഗീഷ് കടവത്ത് സംഗമം ഉദ്ഘാടനം ചെയ്തു. ജീർണതകളുടെ വേലിയേറ്റം കൊണ്ട് ഇരുളടഞ്ഞ വർത്തമാന സാമൂഹ്യ ചുറ്റുപാടിൽ, നിഷിദ്ധമായതും വിശുദ്ധമായതും വിവേചിച്ചറിയാനുള്ള വിദ്യാഭ്യാസമാണ് പുതുതലമുറകൾക്ക് നമ്മൾ പകർന്ന് നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നന്മകളെ ചേർത്ത് പിടിക്കാനും തിന്മകളോട് ചെറുത്ത് നിൽക്കാനും അവർ പരിശീലിക്കപ്പെടണം. മൂല്യച്യുതികളുടെ പഴുതടച്ച് തലമുറകൾക്ക് ദിശാബോധം നൽകി...