Tag: Farmer

Local news

കൃഷിയെ പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികളുമായി തിരൂരങ്ങാടി നഗരസഭ

പതിനായിരം വാഴക്കന്നുകള്‍ കര്‍ഷകരിലേക്ക് കൃഷിയെ പ്രോല്‍സാഹിപ്പിക്കാന്‍ ബൃഹ്ത് പദ്ധതിയുമായി തിരൂരങ്ങാടി നഗരസഭ. കര്‍ഷകര്‍ക്കുള്ള വിവിധ സഹായങ്ങള്‍ തുടരുന്നു. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിനായിരം വാഴക്കന്നുകള്‍ ഗുണഭോക്താക്കളിലെത്തിക്കാന്‍ നടപടികളായി. ആദ്യ ഘട്ടത്തില്‍ 1 മുതല്‍ 10 വരെയും 30 മുതല്‍ 39 വരെയും രണ്ടാം ഘട്ടത്തില്‍ 11 മുതല്‍ 29 വരെയുള്ള ഡിവിഷനുകളിലും എത്തിക്കും. കൃഷി ഭവനിൽ വിതരണ ഉദ്ഘാടനം ഡെപ്യൂട്ടി ചെയർപേഴ്സൺ സി പി സുഹ് റാബി നിർവഹിച്ചു, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. സി.പി ഇസ്മായിൽ,എം സുജിനി,വഹീദ ചെമ്പ, റസാഖ് ഹാജി ചെറ്റാലി, സി എച്ച് അജാസ്, പി.കെ അസിസ്, അരിമ്പ്ര മുഹമ്മദലി, മുസ്ഥഫ പാലാത്ത്, കെ, ടി ബാബുരാജൻ, സുലൈഖ കാലൊടി, ആരിഫ വിലയാട്ട്, ഹബീബ ബഷീർ, സമീന മൂഴിക്കൽ, സി എം സൽമ, സോന രതീഷ്, കൃഷി ഓഫീസർ ആരുണി, സനൂപ്, സംസാരിച്ചു,,കാര്‍...
Malappuram

കാലവര്‍ഷം: ജില്ലയില്‍ 41.42 കോടി രൂപയുടെ കൃഷിനാശം 2371 ഹെക്ടര്‍ കൃഷിഭൂമി നശിച്ചു

പ്രകൃതിക്ഷോഭം മൂലം ജില്ലയുടെ കാര്‍ഷികമേഖലയില്‍ 41.42 കോടി രൂപയുടെ നാശം സംഭവിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 2021 ജനുവരി ഒന്ന് മുതല്‍ 2021 ഒക്‌ടോബര്‍ 21 വരെയുള്ള കൃഷിവകുപ്പിന്റെ കണക്കാണിത്. 2371 ഹെക്ടര്‍ ഭൂമി കൃഷിയാണ് നശിച്ചത്. ജില്ലയിലെ 8,604 കര്‍ഷകര്‍ക്കാണ് കൃഷിനാശം സംഭവിച്ചത്. ജില്ലയില്‍ നെല്ല്, വാഴ എന്നീ വിളകള്‍ക്കാണ് കൂടുതലായി വിളനാശം സംഭവിച്ചത്. 1552 ഹെക്ടര്‍ നെല്‍കൃഷിയും 102 ഹെക്ടര്‍ ഞാറ്റടി(നെല്ല്), കുലച്ച വാഴ 47 ഹെക്ടറും, കുലക്കാത്ത വാഴ 276 ഹെക്ടറും, 94 ഹെക്ടര്‍ പച്ചക്കറിയും (പന്തല്‍) 92 ഹെക്ടര്‍ പച്ചക്കറി (പന്തലില്ലാത്തത്) 159 ഹെക്ടര്‍ മരച്ചീനിയുമാണ് കനത്ത മഴയിലും മറ്റ് പ്രകൃതിക്ഷോഭങ്ങളിലും നശിച്ചിട്ടുള്ളത്. തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതി, വെറ്റില, റബര്‍ തുടങ്ങിയ വിളകള്‍ക്കും വിളനാശം സംഭവിച്ചിട്ടുണ്ട്.ആകെ ബാധിച്ച പ്രദേശത്തിന്റെ 50 ശതമാനം  നെല്‍കൃഷി(മുണ്ടകന്‍)യാണ്...
error: Content is protected !!