ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; ഏപ്രിൽ 2 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഫെഡറേഷൻ കപ്പ് അത് ലറ്റിക് ചാമ്പ്യൻഷിപ്പിന് കേരളം വേദിയാകുന്നു. ഏപ്രിൽ രണ്ട് മുതൽ ആറ് വരെ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലാണ് ഈ സിൽവർ ജൂബിലി ചാമ്പ്യൻഷിപ്പ് അരങ്ങേറുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷനാവും.ഇന്ത്യൻ അത്‌ലറ്റിക് താരങ്ങളായ കമൽ പ്രീത് കൗർ, തേജേന്ദ്ര പൽ സിംഗ് തൂർ, അന്നു റാണി എം ശ്രീശങ്കർ, പ്രിയ, എം.ർ പൂവമ്മ, ദ്യുതി ചന്ദ്, ഹിമ ദാസ്, അവിനാഷ് സാബ്ലെ, വി.കെ വിസ്മയ, ജിസ്‌ന മാത്യു, എൽദോ പോൾ, സാന്ദ്ര ബാബു, പിഡി അഞ്ജലി, ആൻസി സോജൻ, അമോജ് ജേക്കബ്, മുഹമ്മദ് അനീസ്, മുഹമ്മദ് അനസ്, നോഹനിർമ്മൽ ടോം, എം.പി ജാബിർ തുടങ്ങി 600 ഓളം കായിക താരങ്ങൾ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഈ മഹാമേളയിൽ മാറ്റുരക്കും.ഈ വർഷം നടക്കുന്ന കോമൺവെൽത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് വേൾഡ് ചാമ്പ്യൻ...