കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി അഡ്മിഷൻ: രണ്ടാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2022-23 വര്‍ഷത്തേക്കുളള ബിരുദ പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു .അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ 25.08.2022, 3.00 PM-നുള്ളിൽ, താഴെ പ്രതിപാദിച്ചിട്ടുളള മാന്‍ഡേറ്ററിഫീസ് അടച്ച ശേഷം കോളേജുകളിൽ റിപ്പോർട്ട് ചെയ്ത് താൽക്കാലിക/സ്ഥിര അഡ്മിഷൻ എടുത്ത് അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്.1.എസ് സി/ എസ് ടി / ഒ.ഇ.സി / ഒ.ഇ.സി-ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർത്ഥികൾ : 115/- രൂപ
മറ്റുള്ളവര്‍ : 480/- രൂപ
1 ഉം 2ഉം അലോട്ട്മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസ് അടച്ച എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും സ്ഥിരം/താല്‍ക്കാലിക അഡ്മിഷന്‍ എടുക്കേണ്ടതാണ്. ആദ്യമായി അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മാന്റേറ്ററി ഫീസ് അടയ്ക്കേണ്ടതാണ്. ഒന്നാമത്തെ അലോട്ട്മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസ് അടച്ച വിദ്യാര്‍ത്ഥികള്‍ (അലോട്ട്മെന്റ് മാറിയിട്ടുണ്ടെങ്കില്‍ ...