Tag: Fined

തകരാര്‍ മൂലം രണ്ട് വര്‍ഷമായി വീട്ടില്‍ നിന്ന് പുറത്തിറക്കാതിരുന്ന വാഹനത്തിനു പിഴയിട്ട് ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം
Information

തകരാര്‍ മൂലം രണ്ട് വര്‍ഷമായി വീട്ടില്‍ നിന്ന് പുറത്തിറക്കാതിരുന്ന വാഹനത്തിനു പിഴയിട്ട് ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം

തകരാര്‍ മൂലം രണ്ട് വര്‍ഷമായി വീട്ടില്‍ നിന്ന് പുറത്തിറക്കാതിരുന്ന വാഹനത്തിനു പിഴയിട്ട് ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം. കഴിഞ്ഞ ദിവസമാണ് ഇരുചക്ര വാഹനത്തിന്റെ ഉടമയായ പാലക്കാട് പരുതൂര്‍ സ്വദേശി ജമാലിന് നാലായിരം രൂപ പിഴ ഈടാക്കിയതായുള്ള നോട്ടിസ് ലഭിച്ചത്. മതിയായ രേഖകളില്ലാത്തതിന്റെ പേരിലാണ് പിഴയെന്നാണ് നോട്ടിസില്‍ പറയുന്നത്. പോസ്റ്റ്മാന്‍ കൊണ്ടുവന്ന കത്ത് പൊട്ടിച്ചു വായിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വാര്‍ത്ത ഉടമ അറിയുന്നത്. തകരാര്‍ മൂലം രണ്ട് വര്‍ഷമായി വീട്ടില്‍ നിന്ന് പുറത്തിറക്കാതെയിരിക്കുന്ന വാഹനത്തിനാണ് തൃശൂര്‍ ഒല്ലൂരിലെ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിഴ ഈടാക്കിയിരുന്നത്....
Information

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി ; സഹോദരിക്ക് ഭീമന്‍ പിഴയും തടവും

മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ സഹോദരിക്ക് കോടതി പിഴയും തടവും വിധിച്ചു. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി മുസ്ല്യാരകത്ത് മുജീബ് റഹ്‌മാന്റെ മകള്‍ ലിയാന മഖ്ദൂമയെയാണ്(20) ശിക്ഷ വിധിച്ചത്. യുവതി 25,250 രൂപ പിഴയും കോടതി പിരിയുംവരെ തടവും അനുഭവിക്കണമെന്നാണ്മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. 2022 നവംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വാഹന പരിശോധന നടത്തുന്നതിനിടെ മഞ്ചേരി എസ്.ഐ ഖമറുസ്സമാനും സംഘവുമാണ് വിദ്യാര്‍ഥിയെ പിടികൂടിയത്. സ്‌കൂള്‍ വിദ്യാര്‍ഥിയാണ് സ്‌കൂട്ടര്‍ ഓടിച്ചതെന്ന് പൊലീസിന് ബോധ്യമായി. തുടര്‍ന്ന് സ്‌കൂട്ടറിന്റെ ഉടമയായ യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു....
error: Content is protected !!