Tag: First civil service acadamy

Education

രാജ്യത്തെ ആദ്യത്തെ സൗജന്യ സിവിൽ സർവ്വീസ് അക്കാദമി പെരിന്തൽമണ്ണയിൽ ആരംഭിച്ചു

പെരിന്തൽമണ്ണ : കാസർകോടു മുതൽ തൃശ്ശൂർ വരെയുള്ള ഏഴ് ജില്ലകളിലെ വിദ്യാർഥികൾക്ക് സൗജന്യ സിവിൽ സർവീസസ് പരിശീലനം നൽകുന്ന പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസ് നാടിന് സമർപ്പിച്ചു.നജീബ് കാന്തപുരം എം.എൽ.എ. മണ്ഡലത്തിൽ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണിത്. രാജ്യത്തെ ആദ്യത്തെ സമ്പൂർണ സൗജന്യ സിവിൽ സർവീസ് അക്കാദമി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഓൺലൈനായി ഉദ്ഘാടനംചെയ്തു. ഓഫീസ്‌ക്കെട്ടിടം റവന്യൂമന്ത്രി കെ. രാജനും സ്റ്റുഡന്റ്‌സ് ലോഞ്ച് ഓൺലൈനായി പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും ഡിജിറ്റൽ സ്റ്റുഡിയോ എം.പി. അബ്ദുസമദ് സമദാനി എം.പി.യും ഉദ്ഘാടനംചെയ്തു. പി.ബി. നായർ സ്മാരക ലൈബ്രറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ.യും ഡിജിറ്റൽ ക്ലാസ് റൂം ഷാഫി പറമ്പിൽ എം.എൽ.എ.യും ഹോസ്റ്റൽ മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും റൂഫ് ടോപ്പ് സ്റ്റഡ് സർക്കിൾ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹ...
error: Content is protected !!