Thursday, August 28

Tag: First service

മൂന്നാറിലേക്കുള്ള ആദ്യ സര്‍വീസിന് മലപ്പുറത്ത് തുടക്കമായി
Kerala, Tourisam

മൂന്നാറിലേക്കുള്ള ആദ്യ സര്‍വീസിന് മലപ്പുറത്ത് തുടക്കമായി

ആദ്യയാത്രയില്‍ 48 പേര്‍ മൂന്നാറിന്റെ സൗന്ദര്യം നേരില്‍ കണ്ട് ആസ്വാദിക്കാനായി 48 യാത്രക്കാരുമായി മലപ്പുറം ഡിപ്പോയില്‍ നിന്നുള്ള ആദ്യ കെ.എസ്.ആര്‍.ടി.സി ബസ് യാത്രയ്ക്ക് തുടക്കമായി. മലപ്പുറം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും ആരംഭിച്ച ബസ് സര്‍വീസ് പി. ഉബൈദുള്ള എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. യാത്രയെ ഒരുപാട് സ്‌നേഹിക്കുന്ന മലപ്പുറം ജില്ലയിലുള്ളവര്‍ കെ.എസ്.ആര്‍.ടി.സി ഒരുക്കിയ മൂന്നാര്‍ യാത്രയെ അംഗീകരിച്ചു എന്നതിനുള്ള തെളിവാണ് ബസ് സര്‍വീസ് പ്രഖ്യാപിച്ചതിന് ശേഷമുള്ള രജിസ്‌ട്രേഷനെന്ന് എം.എല്‍.എ പറഞ്ഞു. ഇതുവരെ 547 പേരാണ് മലപ്പുറത്ത് നിന്ന് മൂന്നാറിലേക്ക് പോകാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തിലാണ് ആളുകള്‍ കുറഞ്ഞതെന്നും ഈ സാഹചര്യമല്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ യാത്രക്ക് തയ്യാറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രജിസ്ട്രേഷന്‍ കൂടുന്നതിനാല്‍ ദിവസവും സര്‍വീസ് നടത്...
error: Content is protected !!