Monday, August 18

Tag: Flag march

സ്വാതന്ത്ര്യ ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിച്ചു
Malappuram

സ്വാതന്ത്ര്യ ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിച്ചു

ഭരണഘടനാ മൂല്യങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണം: മന്ത്രി അബ്ദുറഹിമാന്‍ ഭരണഘടന വിഭാവനം ചെയ്ത മൂല്യങ്ങളെ എല്ലാ അര്‍ത്ഥത്തിലും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണമെന്ന് കായിക, ഹജ്ജ്, വഖഫ്, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യസമരത്തില്‍ ദേശാഭിമാനികള്‍ ഉയര്‍ത്തിയ മൂല്യങ്ങളും അവ ഉള്‍ച്ചേര്‍ന്ന ഭരണഘടനാ തത്വങ്ങളും എത്രത്തോളം ഫലവത്താക്കാന്‍ നമുക്കു കഴിഞ്ഞു എന്ന് പരിശോധിക്കുമ്പോഴാണ് സ്വാതന്ത്രദിനാഘോഷം അര്‍ത്ഥപൂര്‍ണമാവുന്നത്. ഏറ്റവും താഴേക്കിടയിലുള്ള പൗരനില്‍ പോലും, 'സര്‍ക്കാര്‍ ഒപ്പമുണ്ട്' എന്ന തോന്നല്‍ ജനിപ്പിക്കുന്നതാകണം സ്വതന്ത്ര രാഷ്ട്രസങ്കല്പം. ജാതിക്കും മതത്തിനും ഭാഷയ്ക്കും അപ്പുറം ജനാധിപത്യബോധത്തോടൊയും സ്വാതന്ത്ര്യദാഹത്തോടെയും ജനങ്ങള്‍ ഒത്തുചേര്‍ന്ന് നേടി തന്നത...
error: Content is protected !!