Wednesday, August 20

Tag: Flight crash

പ്രതിസന്ധി ഘട്ടങ്ങളിൽ ജില്ലയുടെ ആരോഗ്യ രംഗത്തെ കരുത്തായിരുന്ന ഡിഎംഒ ഡോ.സക്കീനക്ക് സ്ഥലം മാറ്റം
Malappuram

പ്രതിസന്ധി ഘട്ടങ്ങളിൽ ജില്ലയുടെ ആരോഗ്യ രംഗത്തെ കരുത്തായിരുന്ന ഡിഎംഒ ഡോ.സക്കീനക്ക് സ്ഥലം മാറ്റം

തിരൂരങ്ങാടി- പ്രതിസന്ധിഘട്ടങ്ങളിലെല്ലാം നാടിനു കരുത്തായിനിന്ന മലപ്പുറത്തിന്റെ പ്രിയപ്പെട്ട ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.സക്കീനയ്ക്കു സ്ഥലംമാറ്റം. വയനാട് ജില്ലയിലേക്കാണു സ്ഥലം മാറിപ്പോകുന്നത്. വയനാട് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ.രേണുക പകരം ഇവിടെ ചാർജെടുക്കും. ജില്ലാ മെഡിക്കൽ ഓഫിസറായി ചാർജെടുത്ത 2017 മുതൽ ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനങ്ങളാണ് ഡോ. കെ.സക്കീനയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കിയത്. ചാർജെടുക്കുന്ന സമയത്ത് കുട്ടികളുടെ വാക്സിനേഷൻ (67% ശതമാനം മാത്രം) വിഷയത്തിൽ ഏറെ പിന്നിലായിരുന്നു ജില്ല. സ്കൂളുകളുടെ കൂടി സഹകരണത്തോടെ നടപ്പാക്കിയ വാക്സിനേഷൻ ഡ്രൈവിലൂടെ ജില്ല വളരെപ്പെട്ടെന്നു തന്നെ മുന്നിലേക്കെത്തി. ഇപ്പോൾ ജില്ലയിൽ 90 ശതമാനത്തിനു മുകളിലാണ് കുട്ടികളിലെ വാക്സിനേഷൻ നിരക്ക്. നിപ്പ, പ്രളയം, വിമാനദുരന്തം ഉൾപ്പെടെ തുടരെത്തുടരെയുണ്ടായ പ്രതിസന്ധികളെയെല്ലാം അതിജീവിക്കാൻ ജില്ലയ്ക്കു കരുത്താ...
error: Content is protected !!