റേഷന്‍ കടകളിലൂടെ കാര്‍ഡുടമകള്‍ക്ക് ഡിസംബറില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ്
തിരൂരങ്ങാടി താലൂക്കിലെ റേഷന്‍ കടകളിലൂടെ കാര്‍ഡുടമകള്‍ക്ക് ഡിസംബറില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസ് പ്രസിദ്ധീകരിച്ചു. എ.എ.വൈ കാര്‍ഡ് (മഞ്ഞ കാര്‍ഡ്) -കാര്‍ഡൊന്നിന് 15 കിലോഗ്രാം പുഴുക്കലരി,10 കിലോഗ്രാം കുത്തരി, 05 കിലോഗ്രാം പച്ചരി 04 കിലോഗ്രാം ഗോതമ്പ്, 1 കിലോഗ്രാം ആട്ട എന്നിവ ലഭിക്കും. പി.എച്ച്.എച്ച് കാര്‍ഡ് (പിങ്ക് കാര്‍ഡ്) - ഒരംഗത്തിന് പുഴുക്കലരി 02 കിലോഗ്രാം, പച്ചരി 01 കിലോഗ്രാം, കുത്തരി 01 കിലോഗ്രാം, 01 കിലോഗ്രാം ഗോതമ്പ് അല്ലെങ്കില്‍ 01 കിലോഗ്രാം ആട്ടയ്ക്കും യോഗ്യതയുണ്ട്.എന്‍.പി.എസ് കാര്‍ഡ് (നീല കാര്‍ഡ്) - ഒരംഗത്തിന് 01 കിലോഗ്രാം പച്ചരി, 01 കിലോഗ്രാം കുത്തരി, 04 കിലോഗ്രാം ആട്ട (സ്റ്റോക്ക് ലഭ്യതക്കനുസരിച്ച്) എന്‍.പി.എന്‍.എസ് കാര്‍ഡ്(വെള്ള കാര്‍ഡ്) - കാര്‍ഡൊന്നിന് 02 കിലോഗ്രാം പച്ചരി,03 കിലോഗ്രാം കുത്തരി, 04 കിലോഗ്രാം ആട്ട (സ്റ്റോക്ക് ല...