Monday, October 13

Tag: Football coach

കൊണ്ടോട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ച് ഉറക്ക ഗുളിക നല്‍കി പീഡിപ്പിച്ചു ; ഫുട്‌ബോള്‍ കോച്ച് അറസ്റ്റില്‍
Information

കൊണ്ടോട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ച് ഉറക്ക ഗുളിക നല്‍കി പീഡിപ്പിച്ചു ; ഫുട്‌ബോള്‍ കോച്ച് അറസ്റ്റില്‍

കൊണ്ടോട്ടി : കൊണ്ടോട്ടിയിലെ സ്വകാര്യ ലോഡ്ജില്‍ എത്തിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് ഉറക്ക ഗുളിക നല്‍കി ലൈംഗിക അതിക്രമം നടത്തിയ ഫുട്‌ബോള്‍ കോച്ച് അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി സ്വദേശി മുഹമ്മദ് ബഷീര്‍ ആണ് പിടിയിലായത്. ഫുട്‌ബോള്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന മറ്റേതെങ്കിലും കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ 22 നാണ് കേസിനാസ്പദമായ സംഭവം. എറണാകുളത്ത് ഫുട്‌ബോള്‍ ട്രെയിനിങ് ക്യാമ്പ് ഉണ്ടെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ കൂടെ കൂട്ടിയത്. യാത്ര മധ്യേ ക്യാമ്പ് മാറ്റി വെച്ചിട്ടുണ്ടെന്ന് അറിയിക്കുകയും കുട്ടിയെ വീട്ടില്‍ കൊണ്ട് വിടുന്നതിന് പകരം കൊണ്ടോട്ടിയിലെ ലോഡ്ജില്‍ എത്തിച്ചു പീഡിപ്പിക്കുകയുമായിരുന്നു. ബഷീര്‍ മുറിയില്‍ നിന്ന് പുറത്തു പോയ തക്കം നോക്കി ബഷീറിന്റെ തന്നെ മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടി വീട്ടുകാരെ വിവരമറിയി...
error: Content is protected !!