Wednesday, February 11

Tag: Football team

ബാലവേദി സൂപ്പർ കപ്പ്: നൂറുൽ ഇസ്‌ലാം മദ്രസ റണ്ണേഴ്സ് അപ്പ്
Other

ബാലവേദി സൂപ്പർ കപ്പ്: നൂറുൽ ഇസ്‌ലാം മദ്രസ റണ്ണേഴ്സ് അപ്പ്

തിരൂരങ്ങാടി: എം.എസ്.എം തിരൂരങ്ങാടി മണ്ഡലം മദ്രസാ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ബാലവേദി സൂപ്പർ കപ്പ് ടൂർണമെൻ്റിൽ തിരൂരങ്ങാടി നൂറുൽ ഇസ്‌ലാം മദ്രസ റണ്ണേഴ്സ് അപ്പ് ട്രോഫി നേടി. ആവേശകരമായ മത്സരങ്ങളിലൂടെ ശക്തരായ ടീമുകളെ മറികടന്നാണ് നൂറുൽ ഇസ്‌ലാം മദ്രസ ഫൈനൽ പോരാട്ടത്തിലെത്തിയത്. ടൂർണമെൻ്റിൽ മികച്ച സംഘാടനവും കായിക ശാസനയും കാഴ്ചവച്ച മദ്രസ ടീം അംഗങ്ങളെ തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ. ബാവ സാഹിബ് ഉപഹാരം നൽകി ആദരിച്ചു. അനുമോദന ചടങ്ങിൽ സദർ മുദരിസ് എൻ.പി. അബു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി മുനീർ താനാളൂർ, സി.എൻ. അബ്ദുൽ നാസർ മദനി, ഒ.പി. അനീസ് ജാബിർ, വി. അലി, പി. ഫഹദ്, കെ. കദീജ, കെ. ജംഷീന, ഒ.പി. മുംതാസ്, കെ. അനീസ്, കെ. സൈനബ, എം.പി. ഫൗസീല എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മദ്രസാ വിദ്യാർത്ഥികളിൽ കായിക ബോധവും ടീം സ്പിരിറ്റും വളർത്തുന്നതിൽ ഇത്തരം ടൂർണമെൻ്റു...
Sports

സന്തോഷ് ട്രോഫി: ടീമുകൾ എത്തി, ഇനി പോരാട്ടം

കേരള ടീമിന് മഞ്ചേരിയിൽ ഉജ്ജ്വല സ്വീകരണം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം മഞ്ചേരിയിലെത്തി. ഇന്ന് (ഏപ്രിൽ 13) രാവിലെ 11.30 ന് കോഴിക്കോട് 20 അംഗ ടീം പ്രഖ്യാപനത്തിന് ശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെ   ടീം മഞ്ചേരിയിലേക്ക് തിരിച്ചു. 5.30 യോടെ മഞ്ചേരിയിലെത്തിയ ടീമിന് അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണമായിരുന്നു ഒരുക്കിയത്. ചെണ്ട വാദ്യമേളങ്ങളോട് കൂടി ഒരുക്കിയ സ്വീകരണത്തില്‍ കേരളാ ടീമിന് ആവേശം പകരാന്‍ വന്‍ജനാവലിയായിരുന്നു മഞ്ചേരിയിലെത്തിയത്. പരിപാടിയില്‍ മഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.എം. സുബൈദ, വൈ. ചേയര്‍പേഴ്സണ്‍ അഡ്വ. ബീന ജോസഫ്, പ്രതിപക്ഷ നേതാവ് സജിത്ത് ബാബു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുറ്റീവ് അംഗങ്ങളായ കെ. മനോഹരകുമാര്‍, കെ.എ. നാസര്‍, രവി കുമാര്‍, ബിബിന്‍ ശങ്കര്‍, കൗണ്‍സിലര്‍മാര്‍, മഞ്ചേരിയിലെ ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ അക്കാദമ...
Sports

സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു, ജിജോ ജോസഫ് ക്യാപ്റ്റൻ

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മധ്യനിരതാരമായ ജിജോ ജോസഫാണ് നായകൻ. 22 അംഗ ടീമിനെയാണ് പരിശീലകൻ ബിനോ ജോർജും സംഘവും പ്രഖ്യാപിച്ചത്. അണ്ടർ 21 ടീം അംഗങ്ങളും ഇത്തവണ ടീമിൽ ഇടം നേടിയിട്ടുണ്ട്. 13 പുതിയ താരങ്ങൾക്കാണ് ഇത്തവണ കേരള ഫുട്ബോൾ അസോസിയേഷൻ സന്തോഷ് ട്രോഫി കളിക്കാനായി അവസരം നൽകിയിരിക്കുന്നത്. കേരള ടീം ഗോൾകീപ്പർമാർ: മിഥുൻ വി, ഹജ്മൽ എസ് പ്രതിരോധ നിര:സഞ്ജു ജി, മുഹമ്മദ് ആസിഫ്, വിബിൻ തോമസ്, അജയ് അലക്സ്, മുഹമ്മദ് സഹീഫ് എ.പി (അണ്ടർ 21), മുഹമ്മദ് ബാസിത് പി.ടി (അണ്ടർ 21) മധ്യനിര: മുഹമ്മദ് റഷീദ് കെ, ജിജോ ജോസഫ്, അരുൺ ജയരാജ്, അഖിൽ പി,സൽമാൻ കെ, ആദർശ് എം, ബുജൈർ വി, നൗഫൽ പി.എൻ, നിജോ ഗിൽബർട്ട്, ഷിഖിൽ എൻ (അണ്ടർ 21) മുന്നേറ്റനിര: ജസ്റ്റിൻ ടി.കെ, എസ് രാജേഷ്, മുഹമ്മദ് സഫ്നാദ് (അണ്ടർ 21), മുഹമ്മദ് അജ്സൽ (അണ്ടർ 21) കഴിഞ്ഞതവണത്തെ പരിശീലകസംഘത്തെ കേരളം നിലനിർത്തി. ...
error: Content is protected !!