ട്രയിനിൽ കടത്തി കൊണ്ട് വന്ന ഒരു കോടി രൂപയുടെ വിദേശ നിർമിത സിഗരറ്റ് പിടികൂടി
തിരൂർ ∙ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ വിദേശ നിർമിത സിഗരറ്റ് പിടികൂടി. ഇന്നലെ രാവിലെ തിരൂരിൽ എത്തിയ മംഗള എക്സ്പ്രസിൽനിന്ന് ആർപിഎഫ് ക്രൈം ഇന്റലിജൻസാണ് പിടിച്ചത്. 70 വലിയ പെട്ടികളിലായി 35,000 പാക്കറ്റ് കൊറിയൻ നിർമിത സിഗരറ്റാണു ട്രെയിൻ വഴി എത്തിച്ചത്. അനധികൃത സിഗരറ്റ് കടത്ത് വ്യാപകമെന്ന പരാതിയെ തുടർന്ന് നടത്തിയ നിരീക്ഷണത്തിനെ തുടർന്നാണ് പിടിയിലായത്.
ഒരു പാക്കറ്റിനു മാർക്കറ്റിൽ 300 രൂപയിലേറെ വിലയുണ്ടെന്നും ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിലും ഗൾഫ് ബസാറുകളിലും നികുതി വെട്ടിച്ച് വിൽപന നടത്താൻ കടത്തിക്കൊണ്ടുവന്നതാണ് ഇവയെന്നും ആർപിഎഫ് ക്രൈം ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. തിരൂർ കേന്ദ്രീകരിച്ച് അനധികൃത സിഗരറ്റ് വ്യാപാരം വ്യാപകമാണെന്ന പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തി വരികയായിരുന്നു. ഡൽഹിയിൽ നിന്നാണ് ഇവ എത്തിക്കുന്നത്.
പിടിക്കപ്പെടാൻ സാധ്യത കൂടുതലായതിനാൽ നേരിട്ട് ...