വിദേശത്ത് നിന്നെത്തുന്ന എല്ലാവർക്കും ഇന്ന് മുതൽ 7 ദിവസം നിർബന്ധിത ഹോം ക്വാറന്റീൻ
ശനിയാഴ്ച (ജനുവരി 8) മുതൽ വിദേശ രാജ്യങ്ങളില്‍നിന്നു കേരളത്തിലേക്കു വരുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര മാർഗനിർദേശം ചൊവ്വാഴ്ച മുതൽ നടപ്പാക്കാനാണ്. ഒമിക്രോൺ ആശങ്ക ഉയരുന്നതും കോവിഡ് കേസുകൾ വർധിക്കുന്നതും കണക്കിലെടുത്ത് കേരളത്തിൽ നേരത്തേ നടപ്പാക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ഏഴ് ദിവസത്തെ ക്വാറന്റീനു ശേഷം എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. വിമാനത്താവളങ്ങളിൽ ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നു വരുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധനയുണ്ടാകും. നെഗറ്റീവായാല്‍ 7 ദിവസം ഹോം ക്വാറന്റീനും എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തും. നെഗറ്റീവായാല്‍ വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരും. കോവിഡ് പോസിറ്റീവാകുന്നവരുടെ സാംപിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കും. ഇവരെ ഐസലേഷനില്‍ പ്രവേശിപ്പിക്കും.
...