നികുതി അടക്കാതെ നിരത്തിലിറങ്ങിയ വിദേശ വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്
നികുതി അടക്കാതെ നിരത്തിലിറങ്ങിയ വിദേശ വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. അരീക്കോട് പത്തനാപുരം സ്വദേശിയുടെ വാഹനമാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ദുബായിൽ നിന്ന് ഇറക്കുമതി ചെയ്ത വാഹനമാണിത്. 17000 രൂപ നികുതി ഈടാക്കി വാഹനം വിട്ട് നൽകി.
നിയമം ലംഘിച്ച മറ്റ് വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു. ഹെൽമെറ്റ് ധരിക്കാത്തത് -15, ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചത് ആറ് ,മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചത് മൂന്ന്, അനുമതി ഇല്ലാതെ വാഹനത്തിൽ പരസ്യം പതിച്ചത് - ഒന്ന്, ഫിറ്റ്നസ് ഇല്ലാത്തത് - രണ്ട് , വാഹനങ്ങളിൽ അനധികൃതമായ രൂപമാറ്റം വരുത്തിയത് അഞ്ച് തുടങ്ങി വിവിധ കേസുകളിലായി125000 രൂപ പിഴ ഈടാക്കി. ജില്ലാ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ എസ് പ്രമോദിന്റെ നിർദ്ദേശപ്രകാരം എ.എം.വി.ഐ മാരായമാരായ ഷൂജ മാട്ടട, ഷബീർ പാക്കാടൻ, സയ്യിദ് മെഹമൂദ്, എബിൻ ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള ഏറനാട് ,കൊണ്ടോ...