Tag: Foundation

<em>SKSBV സ്ഥാപക ദിനം ആചരിച്ചു</em>
Local news

SKSBV സ്ഥാപക ദിനം ആചരിച്ചു

കക്കാട്: സമസ്തയുടെ കീഴിലുള്ള മദ്റസാ വിദ്യാർത്ഥി സംഘടനയായ സമസ്ത കേരള സുന്നി ബാലവേദി (SKSBV)യുടെ 29-ാം സ്ഥാപക ദിനം കക്കാട് മിഫ്താഹുൽ ഉലൂം ഹയർ സെക്കണ്ടറി മദ്റസയിൽ വിപുലമായി ആചരിച്ചു. സ്വദർ മുഅല്ലിം ഹസൻ ബാഖവി കീഴാറ്റൂർ പതാക ഉയർത്തി. അബ്ദുസ്സലാം ബാഖവി പ്രാർത്ഥന നടത്തി. കോയ മുസ്‌ലിയാർ വെന്നിയൂർ SKSBVയെ പരിചയപ്പെടുത്തി സംസാരിച്ചു. SKSBV ജ്ഞാന തീരം പരീക്ഷയിൽ മദ്റസയിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ ഉപഹാരം നൽകി ആദരിക്കുകയും മധുര വിതരണം നടത്തുകയും ചെയ്തു. SKSBV തിരൂരങ്ങാടി റെയ്ഞ്ച് കൺവീനർ ഒ. അബ്ദുർറഹീം മുസ്‌ലിയാർ സ്വാഗതവും യൂണിറ്റ് കൺവീനർ മുഹമ്മദ് സാബിത്.ഒ നന്ദിയും പറഞ്ഞു. മദ്റസാ ഉസ്താദുമാർ, വിദ്യാർത്ഥികൾ, SKSSF, SKSBV പ്രവർത്തകർ പങ്കെടുത്തു. ...
error: Content is protected !!