Sunday, August 24

Tag: Fox

നന്നമ്പ്രയിൽ കുറുക്കൻ 2 ആളുകളെയും നിരവധി ആടുകളെയും കടിച്ചു ; പേ ബാധയെന്ന് സംശയം
Accident

നന്നമ്പ്രയിൽ കുറുക്കൻ 2 ആളുകളെയും നിരവധി ആടുകളെയും കടിച്ചു ; പേ ബാധയെന്ന് സംശയം

നന്നമ്പ്രയിൽ തെരുവ് നായ്ക്കൾക്ക് പുറമെ കുറുക്കന്റെ ശല്യവവും. കുറുക്കൻ 2 പേരെയും 7 ആടുകളെയും കടിച്ചു പരിക്കേൽപ്പിച്ചു. കുറക്കന് പേ ഉള്ളതായി സംശയം നന്നമ്പ്ര ദുബായ് പീടിക, തിരുനിലം ഭാഗങ്ങളിലാണ് കുറുക്കൻ നാട്ടുകാരെ കടിച്ചത്. സുമേഷ്, ശരത്ത് എന്നിവരെ കുറുക്കൻ ആക്രമിച്ചു പരിക്കേൽപ്പിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സ നൽകി. പ്രദേശത്തെ 7 ആടുകളെയും കുറുക്കൻ കടിച്ചു പരിക്കേല്പിച്ചിട്ടുണ്ട്.ഇവക്ക് വാക്സിൻ നൽകിയിട്ടുണ്ട്.കുറക്കന് പേ ഉള്ളതായി സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.അതിനിടെ കുറുക്കനെ പ്രദേശത്തെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു. ഇതോടെ നാട്ടുകാർ ഭീതിയിലാണ്. കുറുക്കനെ കടിച്ച നായ്ക്കൾക്കും ആടുകൾക്കും പേ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കടിച്ച ആടുകളെ നിരീക്ഷണത്തിൽ വെക്കാൻ മൃഗ സംരക്ഷണ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. https://youtu.be/lQ5SZPONPBs വീഡിയോ കൊടിഞ്ഞിയിൽ തെരുവ് നായ്ക്കളുടെ ശല്യവും വർധ...
error: Content is protected !!