പഴം ഇറക്കുമതിയുടെ മറവിൽ 1476 കോടി രൂപയുടെ ലഹരി മരുന്ന് കടത്തിൽ മലയാളി പിടിയിൽ; കോട്ടക്കൽ സ്വദേശിക്കായി അന്വേഷണം ആരംഭിച്ചു
മുംബൈ : പഴം ഇറക്കുമതിയുടെ മറവിൽ രാജ്യത്തേക്ക് 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസിൽ മലയാളി അറസ്റ്റിൽ. കോട്ടക്കൽ സ്വദേശിയായ മറ്റൊരാൾക്കായി അന്വേഷണം ആരംഭിച്ചു. മുംബൈ വാശിയിലെ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സ് മാനേജിങ് ഡയറക്ടർ എറണാകുളം കാലടി സ്വദേശി വിജിൻ വർഗീസിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി മോർ ഫ്രഷ് എക്സ്പോർട്സ് ഉടമ കോട്ടക്കൽ ഇന്ത്യനൂർ ചൂനൂർ സ്വദേശി തച്ചപറമ്പിൽ മൻസൂറിനായി അന്വേഷണം ആരംഭിച്ചു.
198 കിലോ മെത്തും ഒൻപതും കിലോ കൊക്കെയ്നുമാണ് ഇവർ ദക്ഷിണാഫ്രിക്കയിൽനിന്ന് മുംബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയത്. ഓറഞ്ചിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. സ്ഥാപനത്തിന്റെ വെയർഹൗസും ശീതീകരണികളും കാലടിയിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണ് ഇതെന്ന് ഡിആർഐ വ്യക്തമാക്കി.
കോവിഡ് സമയത്ത്, മൻസൂർ മുഖേന വിജിൻ ദ...