തപാല്‍വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന് ജി സുധാകരന്‍ ; കേസെടുത്ത് പൊലീസ്
ആലപ്പുഴ : തപാല്‍വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ മുന്‍ മന്ത്രി ജി.സുധാകരനെതിരെ കേസെടുത്ത് പൊലീസ്. 1989 ഇല്‍ കെ വി ദേവദാസ് ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തി എന്ന വെളിപ്പെടുത്തലിലാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്.
ഇന്നലെ അമ്പലപ്പുഴ തഹസില്‍ദാര്‍ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. വിവാദ പരാമര്‍ശം തിരുത്തിയാണ് തഹസില്‍ദാര്‍ക്ക് മൊഴി നല്‍കിയത്. കേസെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിയോടു കലക്ടര്‍ നിര്‍ദേശിച്ചിരുന്നു.
പോസ്റ്റല്‍ ബാലറ്റുകളില്‍ കൃത്രിമം നടത്തിയെന്ന പ്രസ്താവന ജി സുധാകരന്‍ തിരുത്തിയെങ്കിലും നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും താന്‍ ...