Tag: Gafoor kodinhi

‘അറബിനാട്ടിന്റെ അകലെനിന്നും…’ കത്തു പാട്ടിന് മറുപടിയുമായി ഗഫൂർ കൊടിഞ്ഞി
Other

‘അറബിനാട്ടിന്റെ അകലെനിന്നും…’ കത്തു പാട്ടിന് മറുപടിയുമായി ഗഫൂർ കൊടിഞ്ഞി

തിരൂരങ്ങാടി: മൂന്ന് പതിറ്റാണ്ട് മുൻപത്തെ കത്തുപാട്ടിന് മറുപടിയൊരുക്കി എഴുത്തുകാരൻ.കൊടിഞ്ഞി സ്വദേശി ഗഫൂർ കൊടിഞ്ഞിയാണ് മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടിയുടെ വരികൾക്ക് മറുപടി എഴുതിയത്. മുപ്പത് വർഷം മുമ്പ് വി.എംകുട്ടി എഴുതി ചിട്ടപ്പെടുത്തിയ 'അറബ് നാട്ടിൻ അകലെയെങ്ങാണ്ടിരിക്കുംബാപ്പ അറിയാൻ' എന്ന പൊള്ളുന്ന വരികൾ പ്രവാസികൾക്കിടയിലും നാട്ടിലും വൻഹിറ്റായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JQxNHEOCTglG9LveaVuVnv കേരളീയ പൊതു മണ്ഡലത്തിലാകെ ഒരു വിങ്ങലായി തീർന്ന വി.എം കുട്ടിയുടെ ഈ വരികൾ കേവലം ഒരു പാട്ട് എന്നതിലുപരി അത് അന്നത്തെ ഒരു പൊള്ളുന്ന യാഥാർത്ഥ്യമായിരുന്നു. തലമുറകൾ നെഞ്ചേറ്റിയ ഈ പാട്ട് ഇന്നും മലയാളികൾ ആസ്വദിക്കാറുണ്ട്. എസ്.എ ജമീലിന്റെ അടക്കം ഏതാനും കാത്തുപാട്ടുകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയ്‌ക്കെല്ലാം മറുപടിയും അവർതന്നെ ഒരുക്കിയിരുന്നു. എന്നാൽ ഒരു...
Other

ഗഫൂർ കൊടിഞ്ഞിയുടെ “തുരുത്ത്” നോവൽ പി.സുരേന്ദ്രൻ ഇന്ന് പ്രകാശനം ചെയ്യും

തിരൂരങ്ങാടി: ഗള്‍ഫ് പൂര്‍വ്വ കൊടിഞ്ഞിയുടെ പശ്ചാതലത്തില്‍ ഗഫൂര്‍ കൊടിഞ്ഞി എഴുതിയ തുരുത്ത് നോവല്‍ പ്രകാശനം ഇന്ന് നടക്കും. വൈകീട്ട് ഏഴ് മണിക്ക് കൊടിഞ്ഞി പനക്കത്താഴം എ.എം.എല്‍.പി സ്‌കൂളില്‍ അകം സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ പുസ്തകം പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗൾഫ് കുടിയേറ്റത്തിനു മുമ്പുള്ള നാടിന്റെ ചരിത്രമാണ് നോവലിന്റെ ഇതിവൃത്തം. പഴയ കാല ആചാരങ്ങള്‍, കൃഷി രീതികള്‍, വിശ്വാസങ്ങള്‍, കലാകായിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ജീവിത രീതികള്‍ നോവലിലൂടെ പുനരവതരിപ്പിച്ചിട്ടുണ്ടെന്ന് രചയിതാവ് ഗഫൂര്‍ കൊടിഞ്ഞി പറഞ്ഞു. 304 പേജുള്ള നോവലിന് 380 രൂപയാണ് വില. കോവിഡ് കാലത്തെ അടച്ചിടലാണ് നോവലെഴുത്തിന് ഉപയോഗപ്പെടുത്തിയതെന്ന് ഗഫൂര്‍ പറഞ്ഞു. വ്യാപാരിയായ ഗഫൂർ 'കൊടിഞ്ഞിയുടെ കുഴിക്കൂറുകൾ' എന്ന പേരിൽ കൊടിഞ്ഞിയുടെ ചരിത്ര പുസ്തകം മുമ്പ...
error: Content is protected !!