Tag: Garbage Plant

ജില്ലയെ മാലിന്യമുക്തമാക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കി; നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി
Feature, Information

ജില്ലയെ മാലിന്യമുക്തമാക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കി; നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി

തദ്ദേശ ഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ഒരുമിച്ചുചേര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ ജില്ലയിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ ‘നവകേരളം മാലിന്യമുക്തം’ കാമ്പയിന്റെ ജില്ലാതല അവലോകനയോഗത്തില്‍ കര്‍മപദ്ധതി തയ്യാറാക്കി. മണ്ഡലം, താലൂക്ക് തലങ്ങളില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കും. പൊലീസ്, ആരോഗ്യം, ജലസേചനം, പൊതുമരാമത്ത് നിരത്ത് വിഭാഗം എന്നിവയ്ക്ക് പുറമെ കുടുംബശ്രീ ജില്ലാമിഷനും ചേര്‍ന്ന് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ഇതിന് പുറമേ ജില്ലാതലത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ശക്തമാക്കും. നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെ ശക്തമായ നടപടികള്‍ സ്വീകരിക്കും. എല്ലാ വാര്‍ഡുകളിലും ഹരിതകര്‍മസേനയുടെ സേവനം ഉറപ്പാക്കും. യൂസേഴ്‌സ് ഫീ നല്‍കുന്ന കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ നടപടി സ്വീകരിക്കും. മാലിന്യം വലിച്ചെറിയുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമന...
Information, Life Style

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടുത്തം ; സര്‍ക്കാരിന്റെ അലംഭാവമാണ് കാരണമെന്ന് പികെ കുഞ്ഞാലിക്കുട്ടി

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടുത്തം കാരണം കേരളം ദുരിതത്തിലായെന്നും സര്‍ക്കാരിന്റെ അലംഭാവമാണ് ഇതിന് കാരണമെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കേരളത്തെ ദുരന്തത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മാലിന്യം കുന്നുകൂടുകയാണ്. കൊച്ചിയില്‍ മാത്രമുള്ള പ്രശ്നമാണിതെന്ന് ആരും വിചാരിക്കേണ്ട. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മാത്രമാണ് ഇതിന് കാരണമെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. യു.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ വളരെ ഗൗരമായിട്ടാണ് മാലിന്യപ്രശ്നം കൈകാര്യം ചെയ്തതെന്നും എന്നാല്‍ ഈ സര്‍ക്കാര്‍ ഒട്ടും ഗൗരവമില്ലാതെയാണ് പ്രശ്നം കൈകാര്യം ചെയ്തതെന്ന് അദ്ദേഹം വിമര്‍ശിച്ചു. മനുഷ്യരെ കൊന്ന് ലാഭമുണ്ടാക്കാന്‍ ശ്രമിച്ചതാണ് ഈ സംഭവമെന്ന് കേരളം വിശ്വസിക്കുന്നു. തീ പിടുത്ത...
error: Content is protected !!