നല്ല ദമ്പതികളാകാൻ ക്ലാസെടുക്കാറുള്ള ദമ്പതികൾ തമ്മിലടിച്ചു, ഭാര്യക്ക് പരിക്ക്, ഭർത്താവിനെതിരെ കേസ്
മുസ്ലിം ആയിരുന്ന സുലൈമാൻ എന്നയാളാണ് മതം മാറി മാരിയോ ജോസഫ് എന്ന പേരിൽ പ്രശസ്തനായത്
തൃശൂർ : നല്ല ദമ്പതികളാകാൻ ക്ലാസ്സെടുക്കാറുള്ള ദമ്പതികൾ തമ്മിൽ തല്ല്, ഭാര്യക്ക് പരിക്ക്. ഭർത്താവിനെതിരെ കേസെടുത്തു. നല്ല കുടുംബജീവിതം നയിക്കാൻ നിരവധി പേര്‍ക്ക് ഉപദേശം നല്‍കിയ ദമ്ബതികള്‍ തമ്മിലടിച്ചത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച ആയിരിക്കുകയാണ്.
പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരായ മാരിയോ ജോസഫിനും ഭാര്യ ജിജി മാരിയോയും തമ്മിലുണ്ടായ അടിപിടിയാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം.ഭർത്താവ് മാരിയോ തന്നെ മർദിച്ചുവെന്ന് കാണിച്ച് ജിജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മാരിയോ ജോസഫിനെതിരെ കേസെടുത്തിട്ടുണ്ട്. ഒൻപത് മാസമായി ദമ്ബതികള്‍ വേർപിരിഞ്ഞ് കഴിയുകയായിരുന്നു എന്നാണ് വിവരം. ഇതിനിടെയാണ് ഇരുവരും തമ്മില്‍ തർക്കം രൂക്ഷമാകുന്നതും മാരിയോ ജോസഫ് ജിജിയെ മർദ്ദിക്കുന്നതും.
ഒക്ടോബർ 25നാണ് തന്നെ ഭർത്താവ് മർദ്ദിച്ചതെ...

