Tag: Girlfriend

മുന്‍ കാമുകിയുടെ വിവാഹം മുടക്കാന്‍ യുവതിയുടെ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റില്‍
Information

മുന്‍ കാമുകിയുടെ വിവാഹം മുടക്കാന്‍ യുവതിയുടെ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

മലയിന്‍കീഴ് : മുന്‍ കാമുകിയുടെ വിവാഹം മുടക്കുന്നതിനു യുവതിയുടെ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. 4 വര്‍ഷത്തിലേറെയായി യുവതിയുമായി പ്രണയത്തിലായിരുന്ന വെള്ളനാട് കടുക്കാമൂട് വേങ്ങവിള വീട്ടില്‍ വിജിനെ (22)യാണ് വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തത്. ഐടി ആക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. പ്രതിയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് ഉടന്‍ കൈമാറും. വിജിനും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുകയും യുവതിക്ക് മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പ്രണയകാലത്ത് പകര്‍ത്തിയ യുവതിയുടെ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്തു പ്രതി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും യുവതി വിവാഹം കഴിക്കാന്‍ പോകുന്നയാളുടെ വീട്ടിലെത്തിയ മൊബൈല്‍ ഫോണിലുള്ള ഈ ചിത്രങ്ങള്‍ ബന്ധുക്കളെ കാണിക്കുകയും ചെയ്തത...
error: Content is protected !!